
തിരുവനന്തപുരം: പി.എസ്.സി. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സെക്രട്ടേറിയേറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച മാര്‍ച്ചില്‍ സംഘര്‍ഷം. മാര്‍ച്ചില്‍ പ്രര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. പ്രതിഷേധക്കാര്‍ക്കെതിരെ പോലീസ് ലാത്തീചാര്ജും ജലപീരങ്കി പ്രയോഗിച്ചു. പി.എസ്.സി.യെ നോക്കുകുത്തിയാക്കി സര്‍ക്കാര്‍ പിന്‍വാതില്‍ നിയമനം നടത്തുന്നു എന്നാരോപിച്ച് ഉദ്യോഗാര്‍ത്ഥികള്‍ സെക്രട്ടേറിയേറ്റില്‍ സംഘടിപ്പിച്ച പ്രതിഷേധത്തിന് ഐക്യദാര്ഢ്യവുമായെത്തിയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.






