
കുവൈത്ത് സിറ്റി: കുവൈറ്റിലേക്ക് പ്രവേശന വിലക്കേർപ്പെടുത്തിയിട്ടും വിമാനങ്ങളിൽ യാത്രക്കാർ കുറയുന്നില്ല. കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ഒരു ദിവസം കുവൈത്തിലേക്ക് വിമാനത്തിൽ വരുന്നവരുടെ എണ്ണം പരമാവധി 1000 ആയി നിശ്ചയിച്ചത് കഴിഞ്ഞ ദിവസമാണ്.
ഫെബ്രുവരി ഏഴുമുതൽ രണ്ടാഴ്ചത്തേക്കാണ് കുവൈത്തിലേക്ക് വിദേശികൾക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തിയത്.
കുവൈത്ത് എയർ വേസ് ഒഴികെ വിമാനങ്ങൾക്ക് ഒരു ട്രിപ്പിൽ പരമാവധി 35 യാത്രക്കാർ എന്ന നിയന്ത്രണവും വെച്ചിട്ടുണ്ട്. നിശ്ചിത കാലാവധിക്കുശേഷമുള്ള ദിവസങ്ങളിലും ടിക്കറ്റ് ലഭ്യമല്ലാത്ത അവസ്ഥയാണ്.






