
പത്തനംതിട്ട : നിയമസഭാ തെരെഞ്ഞെടുപ്പിൽ ആറന്മുളയിൽ വനിതാ സ്ഥാനാർഥിയെ മത്സര രംഗത്ത് ഇറക്കാൻ കോൺഗ്രസ്സ് .മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സ്റ്റെല്ലാ തോമസ് ആണ് സർവേയിൽ ഇടം പിടിച്ചിട്ടുള്ളത് .കോഴഞ്ചേരി സ്വദേശിനിയായായ ഇവർ അറിയപ്പെടുന്ന പൊതു പ്രവർത്തകയും പ്രാസംഗികയും ക്രിസ്ത്യൻ വിഭാഗത്തിലെ മാർത്തോമ്മാ സമുദായക്കാരിയുമാണ് .
ആറന്മുള നിയോജകമണ്ഡലത്തിൽ വീണ ജോർജ് കഴിഞ്ഞ തവണ വിജയിച്ചത് ക്രിസ്ത്യൻ വിഭാഗങ്ങളിലെ എല്ലാവരുടെയും വോട്ട് ലഭിച്ചതാണ് എന്നും കോൺഗ്രസ് വിലയിരുത്തുന്നു .യാക്കോബായ - ഓർത്തഡോക്സ് സഭാ പ്രശ്നം രൂക്ഷമായതിനാൽ വീണ ജോർജ് ഓർത്തോഡോക്സ് സഭയിൽ നിന്നുള്ള ആളായതിനാൽ ഇത്തവണ യാക്കോബായ വിശ്വാസികളുടെ വോട്ട് കോൺഗ്രസ് ലക്ഷ്യം വെക്കുന്നുണ്ട് .
ആറന്മുള മണ്ഡലത്തിൽ 4000 ത്തിൽ അധികം വോട്ടുകൾ യാക്കോബായ വിഭാഗത്തിനുണ്ട് .ക്രിസ്ത്യൻ വിഭാഗത്തിൽ ഏറ്റവും കൂടുതൽ വോട്ടുകൾ ഉള്ളത് മാർത്തോമ്മാ വിഭാഗത്തിനാണ് .കൂടാതെ മറ്റുള്ള വിഭാഗത്തിൽ നിന്നും ഉള്ള വോട്ടുകളും പാർട്ടി വോട്ടുകളും ചേർത്താൽ ഈസിയായി കഴിഞ്ഞ തവണ കൈവിട്ടുപോയ മണ്ഡലം തിരികെ പിടിക്കാനാകുമെന്നുള്ള പ്രതീക്ഷയിലാണ് പാർട്ടിയെന്ന് കോൺഗ്രസ് നേതാവ് മംഗളം ഓൺലൈനോട് പറഞ്ഞു .
അതേ സമയം സർവേയിൽ ഏറ്റവും കൂടുതൽ നിറഞ്ഞു നിൽക്കുന്നത് കെ പി സി സി ജനറൽ സെക്രട്ടറി അനീഷ് വരിക്കണ്ണാമലയാണ് .ഇദ്ദേഹം യുവാക്കളുടെ ഇടയിൽ ജനസമ്മദനാണ് എന്നുള്ളതാണ് അനീഷിനുള്ള പ്ലസ് പോയിന്റ് .കൂടാതെ സർവേയിൽ കഴിഞ്ഞ തവണ വീണാ ജോർജിനോട് പരാജയപെട്ട അഡ്വ . കെ ശിവദാസൻ നായർ , പഴകുളം മധു . മോഹൻരാജ് എന്നിവരുടെ പേരുകളും ഉണ്ട് .
ചെറിയാൻ കിടങ്ങന്നൂർ






