ന്യൂഡല്‍ഹി; ഇന്ത്യ-ചൈന തര്‍ക്കം തുടര്‍ച്ചയായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ധാരണയിലെത്തിയതെന്ന് വിദേശകാര്യമന്ത്രാലയം. പാങ്കോംങ് താടകതീരത്തു നിന്നുള്ള പിന്മാറ്റം പൂര്‍ത്തിയായാല്‍ ഉടന്‍ പത്താം റൗണ്ട് കമാന്‍ഡര്‍തല ചര്‍ച്ച നടക്കുമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. നേരത്തെ ചൈനയുമായുള്ള സേനാ പിന്മാറ്റ ധാരണയില്‍ പ്രതിപക്ഷത്തിന് മറുപടിയുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു.
ഇന്ത്യയുടെ ഒരു തുണ്ട് ഭൂമി പോലും നഷ്ടപ്പെട്ടിട്ടില്ലെന്ന് പ്രതിരോധമന്ത്രാലയം അറിയിച്ചു. ഫിംഗര്‍ നാലുവരെയാണ് ഇന്ത്യന്‍ അതിര്‍ത്തി എന്നത് തെറ്റാണ്. യഥാര്‍ഥ നിയന്ത്രണ രേഖ ഫിംഗര്‍ എട്ടിലാണ്. അതിനാലാണ് ഫിംഗര്‍ എട്ടുവരെയാണ് സേന പട്രോളിംഗ് നടത്തിയതെന്നും പ്രതിരോധമന്ത്രാലയം പറഞ്ഞു. അതിര്‍ത്തിയിലെ സൈന്യത്തിന്റെ പിന്മാറ്റം രാഹുല്‍ ഗാന്ധി ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ വിശദീകരണവുമായി എത്തിയത്.
ഉയര്‍ന്ന മലനിരകള്‍ പിടിച്ചെടുത്ത് ഇന്ത്യന്‍ സേന കൈവരിച്ച നേട്ടം ഇല്ലാതാക്കുന്നതാണ് ഇപ്പോഴത്തെ ധാരണയാണെന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. എന്തുകൊണ്ടാണ് പ്രധാനമന്ത്രി ഇന്ത്യയുടെ മണ്ണ് ചൈനയ്ക്ക് കൈമാറിയത്. പ്രധാനമന്ത്രി ചൈനയെ നേരിടാന്‍ കഴിയാത്ത ഭീരുവാണെന്നും രാഹുല്‍ പറഞ്ഞു.






