ന്യൂഡല്‍ഹി: എയിംസ് വൈകുന്നതില്‍ കേരളത്തെ വിമര്‍ശിച്ച് കേന്ദഗ്ര ആരേഗ്യ മന്ത്രി ഹര്‍ഷ് വര്ധന്. എംയിസിന്റെ കാര്യത്തില്‍ സംസ്ഥാനത്ത് ഏകോപനമുണ്ടായില്ലെന്ന് അദേഹം ലോക്സഭയില്‍ പറഞ്ഞു. എയിംസ് എവിടെ വേണമെന്നതില്‍ സമവയമായില്ലെന്നും അദേഹം പറഞ്ഞു.
അതേസമയം ഓരോരുത്തരും ഓരോ സ്ഥലത്ത് എയിംസ് വേണമെന്ന് അഭ്യര്‍ഥിച്ച് നിവേദനം നല്‍കിയിട്ടുണ്ട്. നാല് സ്ഥലങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ കണ്ടെത്തിയിട്ടുണ്ടെന്നും അദേഹം അറിയിച്ചു. അടുത്ത ഘട്ടത്തില്‍ എയിംസ് പ്രഖ്യാപനം ഉണ്ടാകുമോ എന്ന അടൂര്‍ പ്രകാശ് എംപിയുടെ ചോദ്യത്തിന് അനുയോജ്യമായ സമയത്ത് പ്രഖ്യാപനമുണ്ടാകുമെന്ന് അദേഹം മറുപടി നല്‍കുകയും ചെയ്തു.






