
ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസ്ഡന്റ് ജോ ബൈഡന്റെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച് വിദഗ്ധര്‍. ബൈഡന് അവതരിപ്പിച്ച പാക്കേജുകള്‍ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നാണ് വിലയിരുത്തല്‍. ഒരു വര്‍ഷത്തിനുള്ളില്‍ അമേരിക്ക കോവിഡിനു മുന്‍പുള്ള സാമ്പത്തിക വളര്‍ച്ച രാജ്യം കൈവരിക്കുമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
റോയിട്ടേഴ്സ് സംഘടിപ്പിച്ച സര്‍വേയിലായിരുന്നു അമേരിക്കയുടെ സാമ്പത്തിക സ്ഥിതിയെ സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നത്. പ്രസ്ഡന്റ് ബൈഡന് പ്രഖ്യാപിച്ച 1.9 ട്രില്യണ്‍ ഡോളറിന്റെ ഉത്തേജന പാക്കേജ് വീണ്ടെടുക്കലിന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചതായാണ് സര്‍വേ റിപ്പോര്‍ട്ടുകള്‍.
120-ഓളം സാമ്പത്തിക വിദഗ്ധരാണ് സര്‍വേയില്‍ പങ്കെടുത്തത്. സര്‍വേയില്‍ പങ്കെടുത്തവരില്‍ 23 പേര് അമേരിക്ക ആറുമാസത്തിനുള്ളില്‍ സാമ്പത്തിക വീണ്ടെടുപ്പ് സാധ്യമാക്കുമെന്നാണ് അഭിപ്രയപ്പെടുന്നത്.






