ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ (എച്ച്.എം.എസ്.ഐ.) ദക്ഷിണേന്ത്യയില്‍ 1.5 കോടി ഉപഭോക്താക്കളെന്ന റെക്കോഡ് നേട്ടം സ്വന്തമാക്കി. 2001-ലാണ് വില്പന ആരംഭിച്ചത്. പ്രവര്‍ത്തനത്തിന്റെ ഇരുപതാം വര്‍ഷത്തിലാണ് ഈ നേട്ടം കൈവരിച്ചത്. കേരളം, തമിഴ്നാട്, കര്‍ണാടക, തെലങ്കാന, ആന്ധ്രപ്രദേശ്, പുതുച്ചേരി, ആന്‍ഡമാന്‍ എന്നിവ ഉള്‍പ്പെട്ട ദക്ഷിണ മേഖലയില്‍ 1.5 കോടി യൂണിറ്റ് ഇരുചക്ര വാഹനങ്ങള്‍ വിറ്റഴിച്ചതായി ഹോണ്ട അറിയിച്ചു.
15 വര്‍ഷം കൊണ്ടാണ് ആദ്യത്തെ 75 ലക്ഷം ഉപഭോക്താക്കളെ ലഭിച്ചത്. എന്നാൽ, വെറും അഞ്ചു വര്‍ഷത്തിനുള്ളിലാണ് അടുത്ത 75 ലക്ഷം ഉപഭോക്താക്കളെ ഹോണ്ട സ്വന്തമാക്കിയത്. ഹോണ്ട 2001-ല്‍ ആക്ടീവയിലൂടെയാണ് ദക്ഷിണേന്ത്യന്‍ വിപണിയില്‍ പ്രവേശിക്കുന്നത്. ആക്ടീവ കൂടാതെ ഹോണ്ടയുടെ നിരയിൽ ബിഎസ് 6 മോട്ടോര്‍സൈക്കിളുകളായ സി.ഡി. 110 ഡ്രീം, ലിവോ, എസ്.പി. 125, ഷൈന്‍, യൂണികോണ്‍, എക്സ്ബ്ലേഡ്, ഹോര്‍നെറ്റ് 2.0 എന്നിവയുമുണ്ട്.
കേരളത്തിലെ പുതിയ ഇരുചക്ര വാഹന ഉപയോക്താക്കളില്‍ മൂന്നില്‍ ഒരാള്‍ ഹോണ്ടയാണ് തിരഞ്ഞെടുക്കുന്നതെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ദക്ഷിണേന്ത്യന്‍ വിപണിയാണ് ഇന്ത്യയിലെ മൊത്തം ഇരുചക്ര വാഹനങ്ങളുടെ വില്‍പ്പനയില്‍ സിംഹഭാഗവും സംഭാവന ചെയ്യുന്നതെന്നാണ് സൂചന . ആക്ടീവയ്ക്ക് പുറമെ ഇന്ത്യയിൽ ഹോണ്ടയുടെ ബി.എസ്-6 മോഡലുകളായ സി.ഡി.100 ഡ്രീം, ലിവോ എസ്.പി.125, ഷൈന്‍, എക്സ്ബ്ലേഡ്, യൂണിക്കോണ്‍, ഹോര്‍നെറ്റ് 2.0 എന്നീ ബൈക്കുകള്‍ക്കും മികച്ച സ്വീകാര്യത ലഭിക്കുന്നുണ്ട്.






