
ബംഗലുരു: ജര്‍മ്മനിയില്‍ നാസി പാര്‍ട്ടി രൂപം കൊണ്ട സമയത്താണ് ഇന്ത്യയില്‍ ആര്‍എസ്എസ് പിറവിയെടുത്തതെന്നും നാസികളുടേത് പോലെയുള്ള നയങ്ങള്‍ രൂപപ്പെടുത്താന്‍ ആര്‍എസ്എസ് ശ്രമിച്ചാല്‍ എന്തു സംഭവിക്കുമെന്ന ആശങ്കയുണ്ടെന്നും കര്‍ണാടകാ മുന്‍ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി.
ജര്‍മ്മനിയില്‍ ഹിറ്റ്ലറുടെ നാസികള്‍ ചെയ്തതിന് സമാനമാണ് ആര്‍എസ്എസിന്റെ നടപടിയെന്നും അയോദ്ധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന് സംഭാവന നല്‍കുന്നവരുടേയും നല്കാത്തവരുടെ വീടുകള്‍ പ്രത്യേകം അടയാളപ്പെടുത്തുന്നുണ്ടെന്നും കുമാരസ്വാമി ആരോപിച്ചു.
പല ട്വീറ്റുകളായിട്ടായിരുന്നു കുമാരസ്വാമിയുടെ പ്രതികരണം. ലക്ഷക്കണക്കിന് ആളുകള്‍ക്ക് ജീവന് നഷ്ടമായ ഹിറ്റലര്‍ ഭരണകാലത്ത് ജര്‍മ്മനിയില്‍ നാസികള്‍ ചെയ്തതിന് സമാനമാണ് ഇപ്പോള്‍ ആര്എസ്സഎസിന്റെ നടപടി. രാജ്യത്ത് അപ്രതീക്ഷിത അടിയന്തിരാവസ്ഥ നില നില്‍ക്കുകയാണ്.
രാജ്യത്ത് ജനങ്ങളുടെ മൗലീകാവകാശങ്ങള്‍ പോലും അവരുടെ കയ്യില്‍ നിന്നും തട്ടിയെടുത്തുകൊണ്ടിരിക്കുകയാണ്. രാജ്യത്ത് എവിടെയാണ് വികസനം വന്നിരിക്കുന്നതെന്ന് ചോദിച്ച അദ്ദേഹം പുതിയ മാറ്റങ്ങളില്‍ ആശങ്കയും പ്രകടിപ്പിച്ചു. ഇത്തരം നവീകരണങ്ങളില്‍ രാജ്യത്ത് എന്തും സംഭവിക്കാമെന്നും പറഞ്ഞു. രാജ്യത്തെ മാധ്യമ സ്വാതന്ത്രങ്ങളില്‍ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു.
ഒരാള്‍ക്ക് സ്വന്തം വികാരങ്ങള്‍ പോലും തുറന്നു പ്രകടിപ്പിക്കാന്‍ പറ്റാത്ത സാഹചര്യമാണ് രാജ്യത്ത നിലവിലുള്ളതെന്നും സര്‍ക്കാരിന്റെ വികാരങ്ങള്‍ മാധ്യമങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചില്ലെങ്കില്‍ എന്തുസംഭവിക്കുമെന്ന് ആര്‍ക്കറിയാം എന്നും പറഞ്ഞു.
ഷിവമോഗയിലെ വാര്‍ത്താസമ്മേളനത്തില്‍ നടത്തിയ ആരോപണങ്ങളാണ് അദ്ദേഹം ട്വിറ്ററിലും ആവര്‍ത്തിച്ചത്. അതേസമയം പ്രതികരണത്തിന് അര്‍ഹതയില്ലാത്ത പ്രസ്താവന എന്നാണ് ആര്‍എസ്എസിന്റെ പ്രതികരണം.






