ന്യൂഡല്‍ഹി: കോവിഡിനെതിരെയുള്ള വാക്സിന് സ്വീകരിച്ചതിനെ തുടര്‍ന്ന് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലന്നും കഴിഞ്ഞ ഏഴ് ദിവസത്തിനുള്ളില്‍ രാജ്യത്തെ 188 ജില്ലകളില്‍ ഒരു കോവിഡ് കേസ് പോലും ഉണ്ടായിട്ടില്ലെന്നും കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി ഹര്ഷവര്ധന്. ആരോഗ്യരംഗത്തെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താനുള്ള അവസരമായിട്ടാണ് ഇന്ത്യ കോവിഡ് പ്രതിസന്ധിയെ കണ്ടതെന്നും അദേഹം പറഞ്ഞു.
കോവിഡ് വാക്സിനേഷന് മൂലം മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. വാക്സിനേഷന് ശേഷം മരണം റിപ്പോര്‍ട്ട് ചെയ്യുകയാണെങ്കില്‍ അതിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും പതിവുള്ള പാര്ശ്വപലങ്ങള് വളരെ കുറഞ്ഞതായിട്ടാണ് കാണുന്നതെന്നും ഹര്ഷവര്ധന് പറഞ്ഞു. കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിലും ആരോഗ്യ മേഖലയെ ശക്തിപ്പെടുത്താന്‍ കഴിഞ്ഞു. കോവിഡ് പ്രതിസന്ധിയെ അവസരമാക്കി മാറ്റുകയാണ് ചെയ്തത്. ഒരു ലാബില്‍ നിന്ന് 2500 ലാബുകളായി വര്‍ധിപ്പിക്കാനും കഴിഞ്ഞെന്ന് അദേഹം പറഞ്ഞു.






