
ഇസ്ലാമബാദ് : നൊബേൽ സമ്മാനജേതാവ് മലാല യൂസഫ്സായിക്കെതിരെ വീണ്ടും വധഭീഷണി. ഒൻപതു വർഷം മുൻപു വധിക്കാൻ ശ്രമിച്ച താലിബാൻ ഭീകരൻ ഇസ്ഹാനുല്ല ഇസ്ഹാനാണ് വീണ്ടും വധഭീഷണിയുമായി രംഗത്ത് എത്തിയിരിക്കുന്നത്.
ഉറുദു ഭാഷയിലുള്ള ട്വീറ്റിൽ 'ഇത്തവണ ഉന്നം പിഴയ്ക്കില്ലെ'ന്നും പറയുന്നു. ഭീഷണിയെത്തുടർന്ന് ഇയാളുടെ അക്കൗണ്ട് ട്വിറ്റർ നീക്കം ചെയ്തു.
2012ലാണ് ഇയാൾ മലാലയെ വധിക്കാൻ ശ്രമിച്ചത്. പെഷാവർ സ്കൂളിലെ ഭീകരാക്രമണം ഉൾപ്പെടെയുള്ള കേസുകളിൽ ഇയാൾ 2017ൽ പിടിയിലായിരുന്നു. എന്നാൽ 2020 ജനുവരിയിൽ ജയിൽചാടി.






