
ദക്ഷിണ കൊറിയന്‍ നിര്‍മ്മാതാക്കളായ ഹ്യുണ്ടായി ഇന്ത്യന്‍ വിപണിയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയതായി റിപ്പോർട്ട്. നാളിതുവരെ വിപണിയില്‍ 90 ലക്ഷം യൂണിറ്റുകള്‍ വിറ്റഴിച്ചതായും കമ്പനി അറിയിച്ചു. 1996 മെയ് 6-നാണ് ഹ്യൂണ്ടായിയുടെ ഉല്പാദന കേന്ദ്രം തുടങ്ങുന്നത്. MPFI എഞ്ചിന് ഉപയോഗിച്ച് സാന്‍ട്രോ ബ്രാന്‍ഡില്‍ നിന്നും തുടങ്ങി. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ i20, ഗെറ്റ്സ്, ആക്സന്റ് എന്നിവയും മറ്റ് ഉല്‍പ്പന്നങ്ങളും ഈ നിരയിലേക്ക് എത്തി.
നിലവിലെ നിരയില്‍ ക്രെറ്റ, വെന്യു, വെര്‍ണ, ഓറ, i20, ഗ്രാന്‍ഡ് i10 നിയോസ്, ട്യൂസോണ്‍ തുടങ്ങിയ മോഡലുകൾ ഉണ്ട്. 2020 കലണ്ടര്‍ വര്‍ഷത്തില്‍ 17.4 ശതമാനം വിപണി വിഹിതം കാര്‍ നിര്‍മ്മാതാവിന് ലഭിച്ചു. എസ്യുവി ഉള്‍പ്പെടെ നിരവധി പാസഞ്ചര്‍ വാഹന വിഭാഗങ്ങളിലേക്ക് ഹ്യൂണ്ടായി വൈവിധ്യവത്കരിച്ചു. തുടർന്ന് വില്‍പ്പന -1,154 ഔട്ട്ലെറ്റുകള് വഴിയും പോസ്റ്റ്-സെയില്‍സ് - 1,298 ഔട്ട്ലെറ്റുകളിലൂടെയും നെറ്റ്വര്‍ക്ക് വ്യാപിപ്പിക്കാന്‍ കമ്പനിക്ക് സാധിച്ചു.
'ഞങ്ങൾ ഇന്ന് വളരെയധികം അഭിമാനിക്കുന്നു. ഇന്ത്യയുടെ വാഹന വ്യവസായത്തിന്റെ കൂട്ടായ പരിണാമത്തിലേക്ക് നയിക്കുന്ന സുസ്ഥിരവും അഭിവൃദ്ധിയുമായ ഒരു ആവാസവ്യവസ്ഥ വികസിപ്പിച്ചെടുക്കാന്‍ ഞങ്ങൾക്ക് കഴിഞ്ഞു," ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ എംഡിയും സിഇഒയുമായ എസ്.എസ് കിം പറഞ്ഞു. ഹ്യുണ്ടായി ഇതുവരെ 4 ബില്യണ്‍ ഡോളര്‍ ഇന്ത്യയില്‍ നിക്ഷേപിച്ചതായിയാണ് റിപ്പോർട്ട്. ഇൻഡ്യയിൽ നിന്ന് 88 രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുകയും ചെയ്തിട്ടുണ്ട്. റിപ്പോർട്ട് പ്രകാരം 2020 ഡിസംബറില്‍ 71,000 യൂണിറ്റുകളുടെ ഒരു മാസത്തെ ഏറ്റവും ഉയര്‍ന്ന ഉല്പാദനം ഹ്യുണ്ടായി രേഖപ്പെടുത്തി.






