മഹീന്ദ്ര ഓട്ടോ സാധാരണയായി എല്ലാ വര്‍ഷവും ഓഗസ്റ്റ് 15-ന് പുതിയ വാഹനങ്ങളോ അപ്ഡേറ്റുകളോ അവതരിപ്പിക്കാറുണ്ട്. 2026-ലും ഇതില്‍ മാറ്റമൊന്നുമില്ല. ഇത്തവണത്തെ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പുതിയ 2026 മഹീന്ദ്ര സ്‌കോര്‍പിയോ എന്‍ അവതരിപ്പിക്കാനാണ് സാധ്യത. ഔദ്യോഗിക ലോഞ്ചിന് മുന്നോടിയായി ഈ വാഹനം ഡീലര്‍ഷിപ്പ് യാര്‍ഡുകളില്‍ എത്തിത്തുടങ്ങിയിട്ടുണ്ട്. 'banjabi_explores' പുറത്തുവിട്ട ഏറ്റവും പുതിയ സ്‌പൈ ചിത്രങ്ങളില്‍ 2026 സ്‌കോര്‍പിയോ എമ്മിന്റെ ഇന്റീരിയര്‍ വിശദമായി കാണാം. ഓഗസ്റ്റ് 15-നോ അതിനോടനുബന്ധിച്ചോ പുറത്തിറങ്ങാനിരിക്കുന്ന ഈ ഡി+ സെഗ്മെന്റ് എസ്യുവിയില്‍ പനോരമിക് സണ്‍റൂഫ് ഉള്‍പ്പെടെയുള്ള പുതിയ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഈ ചിത്രങ്ങള്‍ സ്ഥിരീകരിക്കുന്നു.
പനോരമിക് സണ്‍റൂഫും പുതിയ ഇന്റീരിയറും
2026 മഹീന്ദ്ര സ്‌കോര്‍പിയോ എമ്മിന്റെ പ്രധാന മാറ്റങ്ങള്‍ ഇന്റീരിയറിലാണ് വരുത്തിയിരിക്കുന്നത്. മുന്‍പ് സിംഗിള്‍-പേന്‍ സണ്‍റൂഫ് മാത്രമുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ വിശാലമായ പനോരമിക് സണ്‍റൂഫ് നല്‍കിയിട്ടുണ്ട്. 10.2 ഇഞ്ച് പുതിയ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും, ഫുള്‍ സ്‌ക്രീന്‍ മാപ്പ് സപ്പോര്‍ട്ടുള്ള 10.25 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ഉള്‍പ്പെടുത്തിയിരിക്കുന്നു. വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, പ്രീമിയം സോണി ഓഡിയോ സിസ്റ്റം, 360-ഡിഗ്രി ക്യാമറ എന്നിവയും ലഭ്യമാണ്. കറുപ്പും തവിട്ടും (Black & Brown) കലര്‍ന്ന പുതിയ തീമും ഓഫ്-വൈറ്റ്/ബീജ് ഹെഡ്ലൈനറുമാണ് നല്‍കിയിരിക്കുന്നത്. രണ്ടാം നിര യാത്രക്കാര്‍ക്കായി 65W ടൈപ്പ്-സി ഫാസ്റ്റ് ചാര്‍ജര്‍ നല്‍കിയിട്ടുണ്ട്. ഡ്രൈവ് മോഡുകള്‍, ഹില്‍ ഡിസന്റ് കണ്‍ട്രോള്‍, ഹസാര്‍ഡ് ലൈറ്റ്, ട്രാക്ഷന്‍ കണ്‍ട്രോള്‍ എന്നിവയ്ക്കായി 'ഥാര്‍ റോക്‌സിന്' (Thar Roxx) സമാനമായ ടോഗിള്‍ സ്വിച്ചുകളും കാണാം.
പുറംമോടിയിലെ മാറ്റങ്ങള്‍
മുന്‍പ് പുറത്തുവന്ന ചിത്രങ്ങളില്‍ താല്‍ക്കാലിക ഹെഡ്ലൈറ്റുകള്‍ കണ്ടിരുന്നതിനാല്‍ ബാഹ്യ ഡിസൈനില്‍ വലിയ മാറ്റങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഏറ്റവും പുതിയ ചിത്രങ്ങള്‍ പ്രകാരം പുറംമോടി നിലവിലെ മോഡലിന് സമാനമായി തന്നെ തുടരുകയാണ്. പുതിയ ഡിസൈനിലുള്ള 18 ഇഞ്ച് അലോയ് വീലുകള്‍ നല്‍കിയിട്ടുണ്ട്. പുതിയ കളര്‍ ഓപ്ഷനുകളും പ്രതീക്ഷിക്കാം.
എഞ്ചിന്‍ സവിശേഷതകളില്‍ മാറ്റങ്ങളൊന്നുമില്ല:
2.0L ടര്‍ബോ പെട്രോള്‍: 200 bhp കരുത്തും 380 Nm ടോര്‍ക്കും.
2.2L ടര്‍ബോ ഡീസല്‍: 175 bhp കരുത്തും 400 Nm ടോര്‍ക്കും.
മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനുകള്‍ക്കൊപ്പം ലോ-റേഞ്ചുള്ള 4X4 ട്രാന്‍സ്ഫര്‍ കേസ് ഓപ്ഷനും തുടര്‍ന്നും ലഭ്യമായിരിക്കും.

Comments