വരാനിരിക്കുന്ന പുതിയ ഹൈബ്രിഡ് SUV-യുടെ മറ്റൊരു ടീസര്‍ കൂടി കിയ ഇന്‍ഡ്യ (Kia India) പുറത്തുവിട്ടു. ഔദ്യോഗികമായി ഏത് മോഡലാണെന്ന് കമ്പനി ഇതുവരെ വ്യക്തമാക്കിയിട്ടില്ലെങ്കിലും, പുതിയ ടീസറിലൂടെ ഏത് കാറാണ് ഇന്ത്യയിലേക്ക് വരുന്നതെന്ന് വ്യക്തമാണ്. ഇറ്റലിയിലെ 'സൊറെന്റോ' (Sorrento) എന്ന നഗരത്തിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് കിയ, അവരുടെ 'സോറെന്റോ' (Sorento) എന്ന SUV-യുടെ പേരിനെക്കുറിച്ചുള്ള സൂചന നല്‍കിയത്.
ഇന്ത്യന്‍ വിപണിയിലും ഈ വാഹനത്തിന് 'സോറെന്റോ' എന്ന് തന്നെയായിരിക്കും പേരെന്ന കാര്യം ടീസര്‍ ഉറപ്പിക്കുന്നു. ഇന്ത്യയിലെ റോഡുകളില്‍ സോറെന്റോയുടെ ടെസ്റ്റ് ഡ്രൈവുകള്‍ നിരന്തരം നടക്കുന്നതിനിടയിലാണ് ഈ ടീസര്‍ വന്നിരിക്കുന്നത്. ചില കിയ ഡീലര്‍ഷിപ്പുകള്‍ അനൗദ്യോഗികമായി ബുക്കിംഗ് സ്വീകരിച്ചു തുടങ്ങിയതും വാഹനം ഉടന്‍ തന്നെ വിപണിയിലെത്തുമെന്നതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
ഇറ്റലിയിലെ 'സൊറെന്റോ' വഴി സൂചന
തങ്ങളുടെ പുതിയ 'സൈറോസ് EV' (Syros EV) വിപണിയിലെത്തിച്ചതിന് ശേഷം, അടുത്തതായി 'സോറെന്റോ ഹൈബ്രിഡ്' പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് കിയ ഇന്‍ഡ്യ. 'ഈ നഗരം ഏതാണെന്ന് നിങ്ങള്‍ക്കറിയാമെങ്കില്‍, അടുത്തതായി എന്താണ് വരുന്നതെന്ന് ഊഹിക്കാം. ഗൂഗിള്‍ ചെയ്തു നോക്കൂ' എന്ന സന്ദേശത്തോടെ ഇറ്റലിയിലെ മനോഹരമായ 'സൊറെന്റോ' തീരദേശ നഗരത്തിന്റെ ചിത്രമാണ് കിയ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ഗൂഗിള്‍ ലെന്‍സോ AI അസിസ്റ്റന്റോ ഉപയോഗിച്ച് സ്ഥലം കണ്ടെത്താനും കിയ ഉപഭോക്താക്കളോട് ആവശ്യപ്പെടുന്നു.
'Sorrento' എന്ന സ്ഥലനാമവും 'Sorento' എന്ന വാഹനത്തിന്റെ പേരും തമ്മില്‍ ഒരൊറ്റ അക്ഷരത്തിന്റെ വ്യത്യാസം മാത്രമാണുള്ളത്. പുതിയ HEV (ഹൈബ്രിഡ്), BEV (ഇലക്ട്രിക്) മോഡലുകള്‍ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് കിയ മുന്‍പ് വ്യക്തമാക്കിയിരുന്നു. അതില്‍ പ്രതീക്ഷിച്ചിരുന്ന ഹൈബ്രിഡ് മോഡല്‍ സോറെന്റോ തന്നെയാണെന്ന് ഈ ടീസറിലൂടെ വ്യക്തമായിരിക്കുകയാണ്.
കഴിഞ്ഞ കുറച്ച് മാസങ്ങളായി സോറെന്റോയുടെ ടെസ്റ്റ് വാഹനങ്ങള്‍ ഇന്ത്യന്‍ റോഡുകളില്‍ പലതവണ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ചില ഡീലര്‍ഷിപ്പുകള്‍ അനൗദ്യോഗിക ബുക്കിംഗുകള്‍ സ്വീകരിച്ചു തുടങ്ങിയതായി റിപ്പോര്‍ട്ടുകളുണ്ട്. 20,000 മുതല്‍ 50,000 വരെയാണ് ഇതിനായി ഈടാക്കുന്നത്. കിയ ഇന്‍ഡ്യ ഇതുവരെ ഔദ്യോഗിക ബുക്കിംഗ് ആരംഭിച്ചിട്ടില്ലാത്തതിനാല്‍ ഇവ ഡീലര്‍ തലത്തിലുള്ള ബുക്കിംഗുകള്‍ മാത്രമാണ്. എങ്കിലും, പുതിയ ടീസര്‍ പുറത്തുവന്നതോടെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് കരുതുന്നത്.
സെല്‍റ്റോസ് (Seltos), കാരന്‍സ് (Carens) എന്നിവയ്ക്ക് മുകളിലായി ഒരു പ്രീമിയം 3-റോ (3-row) SUV ആയിട്ടായിരിക്കും സോറെന്റോ എത്തുക. ആഗോള വിപണിയിലുള്ള ഈ വാഹനത്തിന് 4,815 mm നീളവും, 1,900 mm വീതിയും, 1,700 mm ഉയരവും, 2,815 mm വീല്‍ബേസുമുണ്ട്.

Comments