ലണ്ടന്‍: ഓക്സ്ഫോഡ് സര്‍വകലാശാല വിദ്യാര്‍ഥി യൂണിയന് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യക്കാരിയായ രശ്മി സാമന്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ചു. ചുമതലയേറ്റ് ഒരാഴ്ച തികയും മുന്‍പ് തന്നെ രശ്മി പ്രസ്ഡന്റ് സ്ഥാനം രാജിവച്ചിരിക്കുകയാണ്. സാമൂഹ്യമാധ്യമങ്ങളില്‍ വംശീയവിദ്വേഷം ജിനപ്പിക്കുന്ന വിധത്തിലുള്ള അഭിപ്രായ പ്രകടനം നടത്തിയതിനെ തുടര്‍ന്നായിരുന്നു രാജി. വിദ്യാര്‍ഥികള്‍ക്കായി സുദീര്‍ഘവും വികാര നിര്ഭരവുമായ കത്തെഴുതിയാണ് രശ്മി രാജി പ്രഖ്യാപിച്ചത്.
'നിങ്ങള്‍ എന്നോട് പൊറുക്കുക. ദയവു ചെയ്ത് എന്റെ ക്ഷമാപണം സ്വീകരിക്കു. എന്റെ തെറ്റുകുറവുകള്‍ ഞാന്‍ തിരിച്ചറിയുന്നു. നിങ്ങളുടെ നേതാവാകാനുള്ള യോഗ്യത എനിക്കില്ല. നിങ്ങളുടെ വിശ്വാസമാര്‍ജിക്കാന്‍ എനിക്ക് ഒരവസരം കൂടിനല്‍കണം' രശ്മി സാമന്ത് വികാരകനിര്‍ഭരമായി അഭ്യര്‍ത്ഥിച്ചു.
പ്രസിഡന്റായി ചുമതലയേല്‍ക്കുന്നതിന് മുന്‍പ് സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത കുറിപ്പുകളും നടത്തിയ അഭിപ്രായ പ്രകടനങ്ങളുമാണ് ഇപ്പോള്‍ രശ്മിയെ രാജി വയ്ക്കാനായി പ്രേരിപ്പിച്ചിരിക്കുന്നത്. ബെര്‍ലിന്‍ ഹോളോകോസ്റ്റ് സ്മാരകം സന്ദര്‍ശിച്ചശേഷം ഇട്ട ഒരു പോസ്റ്റും മലേഷ്യന്‍ സന്ദര്‍ശനത്തിനിടെ പോസ്റ്റ് ചെയ്ത ഒരു കുറിപ്പും ഫെബ്രുവരി എട്ടിന് സിസില്‍ റോഡ്സിന്റെ പ്രതിമയെ ഹിറ്റലറുമായി താരതമ്യം ചെയ്തതുമെല്ലാമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. ഇതിനെതിരെ റേഷ്യല്‍ അവേര്‍നസ് ആന്‍ഡ് ഇക്വാലിറ്റി എന്ന് സംഘടന ശക്തമായി രംഗത്തെത്തി.
ഇതിനെ തുടര്‍ന്ന് രശ്മി നടത്തിയ പരമാര്‍ശങ്ങള്‍ക്കെതിരെ നിരവധി പേര് അപലപിച്ച് രംഗത്തു വന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു യൂണിയന് പ്രസ്ഡന്റ് സ്ഥാനം രാജി വയ്ക്കേണ്ടിവന്നത്. ലിസാനക്കര്‍ കോളേജിലെ എംഎസ്സി വിദ്യാര്‍ഥിയായ രശ്മി ആകെ പോള്‍ ചെയ്ത 3708 വോട്ടില്‍ 1966 വോട്ടും നേടിയാണ് പ്രസിഡന്റായി തിരഞ്ഞെടുക്കുന്നത്.






