
തിരുവനന്തപുരം: മെട്രോമാന് ഇ.ശ്രീധരന്റെ ബിജെപി പ്രവേശത്തെ പരിഹസിച്ച് എഴുത്തുകാരന് എന്‍.എസ് മാധവന്. ഇ. ശ്രീധരന് ബിജെപിയില്‍ ചേര്‍ന്നുവെന്ന വാര്‍ത്ത ചേര്‍ത്തുകൊണ്ടാണ് എന്‍.എസ് മാധവന് ട്വിറ്ററിലുടെ പരിഹസിച്ചത്.
E Sreedharan built bridges and dug tunnels. Now on, good bye bridges, only digging 🤦 https://t.co/c0z4HMscFh
— N.S. Madhavan (@NSMlive) February 18, 2021
'പാലങ്ങള്‍ക്കും തുരങ്കങ്ങള്‍ക്കും വിട, ഇനി കുഴിക്കാന്‍ ഇറങ്ങാം..' എന്‍.എസ് മാധവന് ട്വീറ്റ് ചെയ്തു. വാര്‍ത്താസമ്മേളനത്തിനിടെയാണ് മെട്രോമാന് ഇ.ശ്രീധരന് ബിജെപിയിലേയ്ക്കെന്ന വിവരം കെ. സുരേന്ദ്രന് പ്രഖ്യാപിച്ചത്. വിജയയാത്രയില്‍ ഔദ്യോഗികമായി പാര്‍ട്ടിയില്‍ ചേരും. മത്സരിക്കണം എന്ന ആവശ്യം അദേഹശത്ത റിയചിച്ചിട്ടുണ്ടെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ വ്യക്തമാക്കിയിരുന്നു.






