
ന്യൂഡല്‍ഹി: ടൂള്‍കിറ്റ് കേസില്‍ കാലാവസ്ഥാ പ്രവര്‍ത്തക ദിഷ രവി ജുഡീഷ്യല്‍ കസ്റ്റഡിയില്‍. ഡല്‍ഹിയില്‍ റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷക പ്രതിഷേധത്തിനിടെ നടന്ന കലാപവുമായി ബന്ധപ്പെട്ട 'ടൂള്‍ കിറ്റ്' കേസിലാണ് ദിഷ രവിയെ മൂന്ന് ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റിയില്‍ വിട്ടത്.
ഡല്‍ഹി പട്യാല കോടതിയുടേതാണ് വിധി. 22 കാരിയായ ദിഷ രവിയെ ബംരൂവില് നിന്ന് കഴിഞ്ഞ ആഴ്ചയാണ് അറസ്റ്റ് ചെയ്തത്. രാജ്യദ്രോഹക്കുറ്റവും ഗൂഢാലോചനയും ചുമത്തിയാണ് ദിഷ രവിയെ അറസ്റ്റ് ചെയ്തത്.
സ്വീഡിഷ് കാലാവസ്ഥ പ്രവര്‍ത്തകയായ ഗ്രേറ്റ ട്യൂബര്‍ഗ് ട്വീറ്റ് ചെയ്ത ഗൂഗിള്‍ ഡോക്യൂമെന്റ് ദിഷ രവിയും മറ്റ് രണ്ട് പേരും കൂടെ ചേര്‍ന്ന് ഉണ്ടാക്കിയെന്നാണ് പോലീസ് ഭാഷ്യം. കൂടുതല്‍ തെളിവുകള്‍ കണ്ടെത്താന്‍ മൂന്ന് ദിവസം കൂടെ ദിഷ രവിയെ കസ്റ്റഡിയില്‍ വേണമെന്ന് പോലീസ് ആവശ്യപ്പെടുകയായിരുന്നു.






