
തിരുവനന്തപുരം: തെളിവുകളില്ലാതെ താന്‍ ഒരു ആരോപണവും സര്‍ക്കാരിനെതിരെ ഉന്നയിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആഴക്കടല്‍ മത്സ്യ ബന്ധനത്തിനുള്ള അനുമതി വിദേശ കമ്പനികള്‍ക്ക് നല്‍കുന്നത് മത്സ്യത്തൊഴിലാളകളുടെ വയത്തടിക്കുന്ന നയമാണെന്നും ചെന്നിത്തല തുറന്നടിച്ചു. ഐശ്വര്യ കേരള യാത്രയില്‍ സംസാരിക്കുകയായിരുന്നു അദേഹം.
ആരോപണം ഉന്നയിക്കുമ്പോള്‍ പ്രതിപക്ഷ നേതാവിന്റെ മനോനില തെറ്റിയിരിക്കുവെന്നാണ് മന്ത്രിയുടെ ആരോപണം.എനിക്ക് ഭ്രാന്താണെന്നാണ് പറയുന്നത്, സാധാരണ ഭ്രാന്തുള്ളവരാണ് മറ്റുള്ളവര്‍ക്കും ഭ്രാന്താണെന്ന് പറയുകയെന്നും ചെന്നിത്തല പരിഹസിച്ചു.
ഒന്നും അറിഞ്ഞില്ലെന്ന് ആദ്യം പറഞ്ഞ മന്ത്രി മേഴ്സിക്കുട്ടിയമ്മ, പിന്നെ കമ്പനിയുടെ ആളുകള്‍ തന്നെ വന്ന് കണ്ടുവെന്ന് പറഞ്ഞു. പിന്നാലെ മത്സ്യ നയത്തിന് വിരുദ്ധമായതൊന്നും ചെയ്യില്ലെന്നാണ് മന്ത്രി പറഞ്ഞത്. ഓരോ തെളിവുകള്‍ പുറത്തുവിടുമ്പോഴാണ് ഓരോ പ്രതികരണവുമെന്നും അദേഹം കൂട്ടിച്ചര്‍ത്തു.






