
പാലക്കാട് : ഇടതു സ്ഥാനാര്‍ത്ഥിയായി ഷൊര്‍ണൂര്‍ മണ്ഡലത്തില്‍ പി.കെ ശശി എം.എല്‍.എ മത്സരിക്കാന്‍ സാധ്യത. കോണ്‍ഗ്രസ് ദുര്‍ബലമായ ഒരു മണ്ഡലമാണ് ഇത്. അതിനാല്‍ തന്നെ ആത്മവിശ്വാസം കൂടുതലാണ് ഇടത്പക്ഷത്തിന്.
കോണ്‍ഗ്രസ് നേതാക്കള്‍ യുവനേതാക്കളെ ഇറക്കാനാണ് സാധ്യത. എന്നാല്‍ വിജയിക്കുമെന്ന് ഉറപ്പുള്ളവരെ തിരഞ്ഞെടുപ്പില്‍ നിര്‍ത്താന്‍ കോണ്‍ഗ്രസിനുള്ളില്‍ ചര്‍ച്ചകള്‍ നടക്കുന്നു. ഷൊര്‍ണൂരിലെ ബി.ജെ.പി മുന്നേറ്റം ഇരു പാര്‍ട്ടിക്കും നിര്‍ണായകമാണ്. എങ്കിലും ഷൊര്‍ണൂരിലെ ഇടത്പക്ഷ സീറ്റ് ഉറപ്പിക്കാമെന്നാണ് പി.കെ ശശി എംഎല്‍എയുടെ വിശ്വാസം.
നേതൃത്വത്ത വെല്ലുവിളിക്കുന്ന പ്രതികരണങ്ങള്‍ നടത്തുന്ന നേതാവാണ് ശശി. 2018 ല്‍ ലൈഗിംക പീഡന പരാതിയില്‍ പാര്‍ട്ടി നേരിട്ട് അന്വേഷണം നടത്തി ആറ് മാസത്തേക്ക് സസ്പെന്‍ഡ് ചെയ്ത നോതാവായിരുന്നു .പിന്നീട് അന്വേഷണക്കമ്മീഷന് പരാതിക്കാരിയുടെ മൊഴിയില്‍ നിന്നും അതൊരു ആരോപണം മാത്രമാണന്ന് കണ്ടത്തിയതിനെത്തുടര്‍ന്ന് ശശി വീണ്ടും പാര്‍ട്ടി ജില്ലാ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുത്തിരുന്നു. അതുകൊണ്ട് തന്നെ മണ്ഡലം നിലനിര്‍ത്താന്‍ പി.കെ ശശിയെ മത്സരരംഗത്തിറക്കാനാണ് സാധ്യത.






