
അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ ചൊവ്വ ദൗത്യമായ പെർസിവറൻസ് പേടകം കഴിഞ്ഞ ദിവസമാണ് ചൊവ്വയിൽ ഇറങ്ങിയത്. പെര്‍സിവറന്‍സ് റോവര്‍ ചൊവ്വയില്‍ ഇറങ്ങിയത് ആഘോഷമാക്കി സെര്‍ച്ച് എഞ്ചിന് ഗൂഗിള്‍. ഗൂഗിളിൽ പെര്‍സിവറന്‍സിനെ കുറിച്ച് തിരയുമ്പോഴാണ് സെര്‍ച്ച് എഞ്ചിന് വിന്‍ഡോയില്‍ അമിട്ടുകള്‍ പൊട്ടിവിടരുന്നത് കാണാം.
കഴിഞ്ഞ വര്‍ഷം ജൂലൈ 30നാണ് പെര്‍സിവറന്‍സ് ഭൂമിയില്‍ നിന്നും യാത്ര തിരിച്ചത്. നാസ ചൊവ്വയിലേക്ക് അയച്ച ഏറ്റവും വലിയതും ഭാരം കൂടിയതും ആധുനികവുമായ വാഹനം കൂടിയാണിത്. .'ഭീകരതയുടെ ഏഴ് മിനിറ്റുകള്‍' എന്ന് വിശേഷിപ്പിച്ച അതിസങ്കീര്‍ണമായ ഘട്ടം തരണം ചെയ്താണ് നാസയുടെ പെര്‍സിവറന്‍സ് റോവര്‍ ചൊവ്വയിലെ ജെസെറോ ഗര്‍ത്ത മേഖലയില്‍ ഇറങ്ങിയത്. ഈ മേഖലയില്‍ ഒരു കാലത്ത് വെള്ളം ഉണ്ടായിരുന്നു എന്നാണ് കരുതപ്പെടുന്നത്. അതിന്റെ തെളിവുകള്‍ തേടുകയാണ് പെര്‍സിവറന്‍സിന്റെ മുഖ്യ പദ്ധതി.
ഒരു ചൊവ്വാ വര്‍ഷക്കാലത്തേക്കാണ് റോവര്‍ പ്രവര്‍ത്തിക്കുക. സ്കൈ ക്രേന്‍ മാനുവർ എന്ന സൂപ്പർ സോണിക്ക് പാരച്യൂട്ടിന്റെയും പ്രൊട്ടക്റ്റീവ് ഏരോഷെല്ലിന്റെയും സഹായത്തോടയാണ് റോവർ ചൊവ്വയുടെ പ്രതലത്തിലിറങ്ങിയത്.






