
തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട എല്ലാ കരാറുകളും റദ്ദാക്കണമെന്ന് ലത്തീന്‍ കത്തോലിക്കാ സഭ. സര്‍ക്കാര്‍ അമേരിക്കന്‍ കമ്പനിയുമായി അവിഹിത ധാരണ ഉണ്ടാക്കി. മത്സ്യതൊഴിലാളികളെ വഞ്ചിച്ചതിന്റെ പ്രത്യാഘാതം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന തിരുവനന്തപുരം അതിരൂപത മുന്‍ വികാരി ജനറാളും സി ബി സി ഐ ലേബര്‍ സെക്രട്ടറിയുമായ ഫാ.യൂജിന്‍ പെരേര ഒരു മാധ്യമങ്ങളോട് പ്രതികരിച്ചു.
ഒരു ധാരണാപത്രം മാത്രം റദ്ദാക്കി മത്സ്യത്തൊഴിലാളികളെ വഞ്ചിക്കാന്‍ ശ്രമിക്കരുത്. കേരളത്തില്‍ 10 ലക്ഷത്തോളം പേര്‍ക്ക് തൊഴില്‍ നല്കുന്ന മേഖലയാണ് മത്സ്യബന്ധന മേഖല. പുകമറ സൃഷ്ടിച്ച് മത്സ്യത്തൊഴിലാകളെ വഞ്ചിക്കാന്‍ നോക്കേണ്ട. കേന്ദ്രത്തിന്റെ കാര്‍ഷിക നയം പോലെയാണ് സര്‍ക്കാരിന്റെ നടപടി. ആരെ പറ്റിക്കാനാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന. മുഖ്യമന്ത്രിയും മന്ത്രിയും പറയുന്നത് ബാലിശമാണെന്നും ഫാ. യൂജിന്‍ പെരേര പറഞ്ഞു.






