
തൃശ്ശൂർ: ചാവക്കാട് അമ്മയും മകളും മരിച്ച നിലയിൽ. ബ്ലാങ്ങാട് സ്വദേശി ജിഷയേയും മകൾ ദേവാംഗനയേയുമാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
മകളെ ഷാളിൽ കെട്ടിത്തൂക്കിയ ശേഷം ജിഷ ആത്മഹത്യ ചെയ്തിരിക്കാം എന്നാണ് പൊലീസ് നിഗമനം. ജിഷയുടെ ഭർത്താവ് പേരകം സ്വദേശി അരുൺലാൽ ഒന്നര മാസം മുൻപ് ഗൾഫിലേക്ക് തിരിച്ചുപോയിരുന്നു.
സ്വന്തം വീട്ടിലേക്ക് കഴിഞ്ഞ ആഴ്ചയാണ് ജിഷ കുഞ്ഞുമായി എത്തിയത്. രണ്ടു വർഷം മുൻപായിരുന്നു ഇരുവരുടേയും വിവാഹം. അടുത്ത ദിവസം ഭർതൃ വീട്ടിലേക്ക് പോകാനിരിക്കുകയായിരുന്നു ജിഷ.
ആത്മഹത്യയുടെ കാരണം വ്യക്തമായിട്ടില്ലെന്ന് പൊലീസ് പറയുന്നു. ഉച്ചക്ക് ഒരു മണിയോടെയാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.






