കോഴിക്കോട് : പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കാന്‍ തയാറാണെന്നു നടനും സംവിധായകനുമായ രഞ്ജിത്ത് വ്യക്തമാക്കിയതോടെ അറബിക്കടലോരം താരത്തിളക്കത്തിലേക്ക്. ഇടതുമുന്നണി സ്ഥാനാര്‍ഥിയായി മത്സരരംഗത്തുണ്ടാകുമെന്ന സൂചനയാണ് രഞ്ജിത്തിന്റെ വാക്കുകള്‍ പങ്കുവയ്ക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള അടുത്ത സൗഹൃദമാണ് രഞ്ജിത്തിന്റെ സ്ഥാനാര്‍ഥിത്വം ഉറപ്പിക്കുന്നത്.
രഞ്ജിത്ത് രാഷ്ട്രീയ പ്രവര്‍ത്തകനല്ല, സിനിമയാണ് കര്‍മ മേഖല. തിരക്കഥാകൃത്ത്, സംവിധായകന്, അഭിനേതാവ് എന്നീ നിലകളിലെല്ലാം അദ്ദേഹം തന്റെ െകെയൊപ്പു ചാര്‍ത്തിയിട്ടുണ്ട്. അപ്രതീക്ഷിതമായാണ് രാഷ്ട്രീയ ഗോദയിലേക്കുള്ള കടന്നുവരവ്. കുറച്ചു വര്‍ഷങ്ങളായി സാംസ്കാരിക മേഖലയില്‍ ഇടതുപക്ഷത്തിനു കരുത്തു പകരുന്ന നിലപാടാണ് രഞ്ജിത്ത് സ്വീകരിച്ചിരുന്നത്.
മുഖ്യമന്ത്രി പിണറായി വിജയനെ അനുകൂലിച്ച് ഫെയ്സ്ബുക്കിലും സമൂഹമാധ്യമങ്ങളിലുമിട്ട രഞ്ജിത്തിന്റെ പോസ്റ്റുകള്‍ വൈറലായിരുന്നു. കോവിഡ് കാലത്ത് രാജ്യം വീടിനകത്തേക്ക് ഒതുങ്ങിയപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ റേഷന്‍ കടകളിലൂടെ കിറ്റുകള്‍ നല്കി പട്ടിണി മാറ്റിയതിന്റെ കഥ ഒരു നാട്ടുമ്പുറത്തുകാരന് പറഞ്ഞത് രഞ്ജിത്ത് ഫെയ്സ്ബുക്കില്‍ കുറിച്ചിരുന്നു.
വലിയ തോതിലുള്ള പ്രതികരണമാണ് ഈ കുറിപ്പിനുണ്ടായത്. പ്രസംഗവേദികളിലും സര്‍ക്കാരിന്റെ ജനക്ഷേമപ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തില്‍ എ. പ്രദീപ് കുമാറിനെതിരേ യു.ഡി.എഫ്. സ്ഥാനാര്‍ഥിയായി ചലച്ചിത്ര നിര്‍മാതാവ് പി.വി. ഗംഗാധരന് മത്സരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ പ്രചാരണത്തിന് ജയറാം അടക്കമുള്ള സിനിമാ താരങ്ങള്‍ എത്തിയിരുന്നു. അന്നു പ്രദീപ്കുമാറിന്റെ പ്രചാരണത്തിന് രഞ്ജിത്ത് എത്തിയത് വേറിട്ട ശബ്ദമായിരുന്നു.
പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷച്ചടങ്ങില്‍ മുഖ്യാതിഥിയായി രഞ്ജിത്ത് എത്തി. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ എ. പ്രദീപ്കുമാറിനു വേണ്ടിയും കോര്പറേഷന് തെരഞ്ഞെടുപ്പില്‍ ഇടതു മുന്നണിക്കു വേണ്ടിയും അദ്ദേഹം വീഡിയോ തയാറാക്കി. പ്രദീപ്കുമാറിന്റെ ജനകീയമുഖമാണ് അദ്ദേഹത്തെ ഹാട്രിക് വിജയത്തിലേക്ക് നയിച്ചത്. പ്രദീപിന്റെ ജനകീയതയും രഞ്ജിത്തിന്റെ ഗ്ളാമറും മണ്ഡലത്തെ ചുവപ്പിനോടു ചേര്‍ത്തുനിര്‍ത്തുമെന്നാണ് സി.പി.എം. കണക്കുകൂട്ടല്‍.

Comments