
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ അപകടമരണക്കേസിൽ കള്ളസാക്ഷി പറഞ്ഞ കലാഭവൻ സോബിക്കെതിരെ കേസെടുക്കാൻ നീക്കം.
സോബിക്കെതിരെ കേസെടുക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് സി.ബി.ഐ. ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹർജി നൽകി. ബാലഭാസ്കറിന് അപകടം നടന്ന സമയത്ത് താൻ അവിടെ ഉണ്ടായിരുന്നുവെന്നും ഒരു സംഘം ആളുകൾ കാർ അടിച്ചു തകർക്കുന്നത് കണ്ടുവെന്നും ആയിരുന്നു സോബിയുടെ വാദം.
എന്നാൽ, അന്വേഷണത്തിൽ സോബിയുടെ മൊഴി കളവാണെന്ന് അന്വേഷണസംഘത്തിനു ബോധ്യമായി. സി.ബി.ഐ. സംഘം നടത്തിയ ശാസ്ത്രീയപരിശോധനയായ വോയ്സ് അനാലിസിസ് ടെസ്റ്റിൽ സോബി പറഞ്ഞതു കളവാണെന്നു തെളിഞ്ഞിരുന്നു. തുടർന്നു നടത്തിയ പോളിഗ്രാഫ് ടെസ്റ്റിൽ സോബി സഹകരിച്ചിരുന്നുമില്ല.






