കോഴിക്കോട്: കനത്ത മഴയെ തുടർന്ന് റെയിൽവേ പാളങ്ങളിലേക്ക് മണ്ണും കല്ലും ഇടിഞ്ഞുവീണതോടെ കേരള-കർണാടക റൂട്ടിലെ നിരവധി ട്രെയിൻ സർവീസുകൾ റദ്ദാക്കുകയും ഭാഗികമായി അവസാനിപ്പിക്കുകയും ചെയ്തു. യെദകൂമെരിക്കും ശ്രീവാഗിലു സ്റ്റേഷനുകൾക്കുമിടയിൽ ശനിയാഴ്ച രാത്രിയുണ്ടായ മണ്ണിടിച്ചിലാണ് ഗതാഗതത്തെ സാരമായി ബാധിച്ചത്.
ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട കോഴിക്കോട് എക്‌സ്പ്രസ് (16511), കോഴിക്കോട്–ബെംഗളൂരു എക്‌സ്പ്രസ് (16512) എന്നിവ ഹസനിൽ യാത്ര അവസാനിപ്പിച്ചു. വിജയപുര–മംഗളൂരു സെൻട്രൽ എക്‌സ്പ്രസ് ഹസനിലും ബെംഗളൂരു–കാർവാർ എക്‌സ്പ്രസ് സക്ലേഷ്പുരിലും സർവീസ് അവസാനിപ്പിച്ചു. കോഴിക്കോട്–ബെംഗളൂരു എക്‌സ്പ്രസ് കബക പുത്തൂരിലും മംഗളൂരു–വിജയപുര എക്‌സ്പ്രസ് (17378) സുബ്രഹ്മണ്യ റോഡിലും സർവീസ് അവസാനിപ്പിച്ചു.
മണ്ണിടിച്ചിലിനെ തുടർന്ന് മംഗളൂരു ജംഗ്ഷൻ–യശ്വന്ത്പൂർ എക്‌സ്പ്രസ് (16540), യശ്വന്ത്പൂർ–മംഗളൂരു ജംഗ്ഷൻ എക്‌സ്പ്രസ് (16575) എന്നിവയും റദ്ദാക്കി. ഇതോടെ മംഗളൂരുവിനും യശ്വന്ത്പൂരിനുമിടയിലെ ട്രെയിൻ ഗതാഗതം പൂർണമായും തടസ്സപ്പെട്ടു.
മണ്ണിടിച്ചിലുണ്ടായ ഉടൻ തന്നെ പ്രത്യേക സംഘവും റിലീഫ് ട്രെയിനും സ്ഥലത്തെത്തി പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. എന്നാൽ കനത്ത മഴ തുടരുന്നതിനാൽ വീണ്ടും മണ്ണിടിയുന്നത് ജോലികൾക്ക് തടസ്സമാകുന്നുണ്ട്. അധിക മണ്ണുമാന്തി യന്ത്രങ്ങളും തൊഴിലാളികളെയും വിന്യസിച്ച് പാത എത്രയും വേഗം ഗതാഗതയോഗ്യമാക്കാനുള്ള ശ്രമങ്ങൾ റെയിൽവേ യുദ്ധകാലാടിസ്ഥാനത്തിൽ തുടരുകയാണ്.

Comments