
സഹോദരന്റെ അച്ഛനാകാനുള്ള മോഹം സഫലമാക്കി സഹോദരി. മാഞ്ചസ്റ്റര്‍ സ്വദേശിനിയായ നാല്പത്തിരണ്ടുകാരി ട്രെയ്സി ഹള്‍സാണ് സഹോദരനായ അന്തോണി വില്യംസിന്റെ ഏറ്റവും വലിയ സ്വപ്നം സാക്ഷാത്ക്കരിച്ചത്.
ട്രെയ്സിയുടെ സഹോദരന് സ്വവര്‍ഗാനുരാഗിയായിരുന്നു. അന്തോണിയുടെ സ്വവര്‍ഗാനുരാഗിയായ പങ്കാളിയാണ് റെയ് വില്യംസ്. ഇരുവരുടേയും വലിയ സ്വപ്മായിരുന്നു ഒരു കുഞ്ഞ്. ഒരു വര്‍ഷത്തിലധികമായി വാടകമാതാവിനെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു ഇരുവരും.
സഹോദരന്റെ സ്വപ്നത്തെ കുറിച്ച് മനസിലാക്കിയ ട്രെയ്സി രണ്ട് തവണ സന്നദ്ധത അറിയിച്ചെങ്കിലും അന്തോണി ആദ്യം ഇത് സമ്മതിക്കാന്‍ തയ്യാറായിരുന്നില്ല. കളിയാക്കുകയാണെന്നാണ് ഇവര്‍ കരുതിയത്. എന്നാല്‍ ട്രെയ്സി ഇക്കാര്യം വളരെ പ്രധാന്യത്തോടെയാണ് എടുത്തിരിയ്ക്കുന്നതെന്ന് മനസിലാക്കിയ അന്തോണിയും ട്രെയ്സിയുടെ തീരുമാനത്തെ അംഗീകരിക്കുകയായിരുന്നു.
ട്രെയ്സിയുടെ ഭര്‍ത്താവിന്റെ ആശങ്ക മറ്റൊന്നായിരുന്നു. നാല്പത്തിരണ്ടുകാരിയും, ആറ് മക്കളുടെ അമ്മയുമായ ട്രെയ്സി ഒരു കുഞ്ഞിന് കൂടി ഗര്‍ഭം ധരിച്ചാല്‍ ട്രെയ്സിയുടെ ആരോഗ്യത്തിന് എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടാകുമോയെന്നായിരുന്നു ട്രെയ്സിയുടെ ഭര്‍ത്താവിന്റെ ആശങ്ക.
എന്നാല്‍ ട്രെയ്സിക്ക് ഇക്കാര്യത്തില്‍ ഒരു ഭയവും ഉണ്ടായിരുന്നില്ലെന്നും തന്റെ സഹോദരന്റെ കുഞ്ഞിന് താന്‍ സുരക്ഷിതമായി ജന്മം നല്‍കുമെന്ന ഉറച്ച വിശ്വാസം അവര്‍ക്കുണ്ടായിരുന്നെന്നും ട്രെയ്സിയുടെ ഭര്‍ത്താവ് ഡെയിലി മെയിലിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
സിസേറിയനിലൂടെയാണ് ട്രെയ്സി കുഞ്ഞിന് ജന്മം നല്‍കിയത്. തിയോ എന്നാണ് കുഞ്ഞിന്റെ പേര്. കുഞ്ഞ് തിയോ രണ്ട് അച്ഛന്മാരുടെയും ഒപ്പം സന്തോഷവാനാണെന്നാണ് ട്രെയ്സി പറയുന്നത്.






