
ഗാലക്സി A32 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് ദക്ഷിണ കൊറിയൻ സ്മാർട്ട്ഫോൺ നിർമാതാക്കളായ സാംസങ്. ഗാലക്സി A32ന്റെ 4ജി പതിപ്പാണ് ഇന്ത്യയിൽ വില്പനക്കെത്തിയിരിക്കുന്നത്. 6 ജിബി റാമും 128 ജിബി ഓൺബോർഡ് സ്റ്റോറേജുമുള്ള സാംസങ് ഗാലക്സി A32ന് 21,999 രൂപയാണ് വില.
ഓസം ബ്ലാക്ക്, ഓസം വൈറ്റ്, ഓസം ബ്ലൂ, ഓസം വയലറ്റ് എന്നിങ്ങനെ നാല് നിറങ്ങളിൽ ഫോൺ ലഭ്യമാണ്. സാംസങ്, ഇ-കോമേഴ്സ് വെബ്സൈറ്റുകളിലൂടെയും റീറ്റെയ്ൽ സ്റ്റോറുകളിലൂടെയും ഗാലക്സി A32-ന്റെ വില്പന ആരംഭിച്ചു കഴിഞ്ഞു. റിപ്പോർട്ട് പ്രകാരം ലോഞ്ചിന്റെ ഭാഗമായി എച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് വഴി സ്മാർട്ട്ഫോൺ വാങ്ങുമ്പോൾ 2,000 രൂപയുടെ ഡിസ്കൗണ്ട് ഇപ്പോൾ ലഭ്യമാണ്. 15W ഫാസ്റ്റ് ചാർജിംഗുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് സാംസങ് ഗാലക്സി A32 4ജിയിൽ.
ഗാലക്സി A32 -ന്റെ പ്രധാന ആകർഷണം 90 ഹെർട്സ് റിഫ്രഷ് റേറ്റുള്ള 6.4 ഇഞ്ച് ഫുൾ എച്ച്ഡി + സൂപ്പർ അമോലെഡ് ഇൻഫിനിറ്റി-യു നോച്ച് ഡിസ്പ്ലേയാണ്. ആൻഡ്രോയിഡ് 11 അടിസ്ഥാനമായ വൺ UI 3.1 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഫോൺ പ്രവർത്തിക്കുന്നത്. 6 ജിബി റാമുമായി ചേർന്ന് പ്രവർത്തിക്കുന്ന മീഡിയടെക് ഹീലിയോ G80 SoC പ്രോസസ്സർ ആണ് കറുത്ത്. 128 ജിബിയുള്ള ഇന്റെർനൽ സ്റ്റോറേജ് മൈക്രോ എസ്ഡി കാർഡ് വഴി 1 ടിബി വരെ വർദ്ധിപ്പിക്കാം.
64 മെഗാപിക്സൽ പ്രൈമറി ക്യാമറ, 8 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ലെൻസ്, 5 മെഗാപിക്സൽ മാക്രോ സെൻസർ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവ ചേർന്ന ക്വാഡ് ക്യാമെറായാണ് ഗാലക്സി A32 4ജിയ്ക്ക്. 20 മെഗാപിക്സൽ സെൽഫി ക്യാമറയുമുണ്ട്. 4ജി എൽടിഇ, വൈ-ഫൈ 802.11ac, ബ്ലൂടൂത്ത് വി5, ജിപിഎസ് / എ-ജിപിഎസ്, എൻഎഫ്സി, യുഎസ്ബി ടൈപ്പ്-സി, 3.5 എംഎം ഹെഡ്ഫോൺ ജാക്ക് എന്നിവയാണ് കണക്ടിവിറ്റി ഓപ്ഷനുകൾ.






