തിരുവനന്തപുരം: ലൈഫ് പദ്ധതി കോഴക്കേസ് പ്രതികള്‍ തനിക്കാണ് ഐ ഫോണ്‍ നല്‍കിയതെന്ന് പത്രസമ്മേളനം നടത്തി പറഞ്ഞ സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പരസ്യമായി മാപ്പുപറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വന്തം ഭാര്യയുടെ കയ്യില്‍ ഫോണ്‍ ഇരിക്കുമ്പോഴാണ് അത് പ്രതിപക്ഷ നേതാവിനാണ് കിട്ടിയതെന്ന് കോടിയേരി ബാലകൃഷ്ണന് പറഞ്ഞത്.
ഇങ്ങനെ പച്ചക്കള്ളം പറയാന്‍ നാണമില്ലേ? കൊടുത്താല്‍ കൊല്ലത്തും കിട്ടുമെന്നാണ് അന്ന് കോടിയേരി പറഞ്ഞത്. ഇപ്പോള്‍ കൊല്ലത്തു മാത്രമല്ല തിരുവനന്തപുരത്തും ബെംഗളൂരും എല്ലാം കിട്ടിയില്ലേ. സത്യം എപ്പോഴായാലും പുറത്തുവരിക തന്നെ ചെയ്യുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കോടിയേരി ബാലകൃഷ്ണന് അന്ന് പച്ചക്കള്ളം പറഞ്ഞെന്ന് മാത്രമല്ല സിപിഎമ്മിന്റെ സൈബര്‍ ഗുണ്ടകള്‍ ഇതിന്റെ പേരില്‍ തന്നെ ഹീനമായി ആക്രമിക്കുകയും ചെയ്തു. സ്വന്തം ഭാര്യ ഈ ഫോണ്‍ ഉപയോഗിച്ചിരുതെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ മാന്യതയുടെ കണികയെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍ കോടിയേരി തന്റെ തെറ്റ് പരസ്യമായി ഏറ്റുപറഞ്ഞ് മാപ്പ് പറയുകയാണ് വേണ്ടതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Comments