
കൊത്തക്കത്ത : നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ബംഗാളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നയിക്കുന്ന റാലിയില്‍ സൂപ്പര്‍സ്റ്റാര്‍ മിഥുന് ചക്രവര്‍ത്തി പങ്കെടുക്കുമെന്ന് ബിജെപി ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ് വാര്‍ഗി. കൂടുതല്‍ സിനിമാ കായിക താരങ്ങളെ പാര്‍ട്ടിയലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് മിഥുന് ചക്രവര്‍ത്തി റാലിയില്‍ എത്തുന്നത്. ആര് എസ് എസ് നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഇദ്ദേഹം നാഗ്പൂരിലും ലക്നൗവിലും പാര്‍ട്ടി കാര്യാലയങ്ങളില്‍ സന്ദര്‍ശിച്ചിരുന്നുവെന്നും കൈലാഷ് പറഞ്ഞു. ബ്രിഗേഡ് പരേഡ് ഗ്രൗണ്ടില്‍ നടക്കുന്ന റാലിയില്‍ ആണ് മിഥുന് പങ്കെടുക്കുക.
ബിജെപി പാര്‍ട്ടി നേതാവ് കൈലാഷ് വിജയ വര്‍ഗിയ ശനിയാഴ്ച മിഥുന് ചക്രവര്‍ത്തിയെ സന്ദര്‍ശിച്ചിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസ എംപിയായിരുന്ന സമയത്ത് അഴിമതി ആരോപണത്തെ തുടര്‍ന്ന് നാലു വര്‍ഷമായി രാഷ്ട്രീയ കാര്യങ്ങളില്‍ ഇടപെട്ടിരുന്നില്ല. കഴിഞ്ഞമാസം മുംബൈയിലെ വസതിയില്‍ ആര്. എസ്.എസ് തലവന്‍ മോഹന്‍ ഭാഗവത് അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു. അതാണ് വീണ്ടും രാഷ്ട്രീയത്തിലേക്കുള്ള മടങ്ങിവരവിന് കാരണം.
ബംഗാളില്‍ തിരഞ്ഞെടുപ്പിന്റെ ഭാഗമായി 20 മെഗാറാലികളില് ആദ്യത്തേതാണ് ഇന്ന് നടക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു ശേഷം ആദ്യമായാണ് മോദി ബംഗാളിലെത്തുന്നത്. ബിജെപി ഏറെ പ്രതീക്ഷയോടെ തിരഞ്ഞെടുപ്പ് നേരിടുന്ന സംസ്ഥാനമാണ് ബംഗാള്‍. മമതാ ബാനര്‍ജി സര്‍ക്കാരിനെ ഇത്തവണ വീഴ്ത്തുമെന്നാണ് ബിജെപി പ്രഖ്യാപനം. മിഥുന് ചക്രവര്‍ത്തിക്കൊപ്പം അക്ഷയ് കുമാറും പ്രധാനമന്ത്രിയുമായി വേദി പങ്കിടും.






