
മലപ്പുറം: സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനെതിരെ മലപ്പുറം പൊന്നാനിയില്‍ സിപിഎം പ്രവര്‍ത്തകരുടെ വന്‍ പ്രതിഷേധം. പി. നന്ദകുമാറിനെ സ്ഥാനാര്‍ത്ഥി ആക്കിയതിനെതിരെയാണ് സിപിഎം രപവര്‍ത്തകര്‍ പരസ്യമായി പ്രതിഷേധത്തിനിറങ്ങിയത്. ടി. എം സിദ്ദിഖിനെ സ്ഥാനാര്‍ത്ഥി ആക്കണം എന്നാണ് പ്രവര്‍ത്തകരുടെ ആവശ്യം.
'നേതാക്കളെ പാര്‍ട്ടി തിരുത്തും. പാര്‍ട്ടിയെ ജനം തിരുത്തും' എന്ന് ബാനര്‍ ഉയര്‍ത്തിയാണ് നുറുകണക്കിന് പ്രവര്‍ത്തകര്‍ തെരുവിലിറങ്ങിയത്. സ്ത്രീകള്‍ അടക്കമുള്ളവര്‍ പ്രതിഷേധ നിരയിലുണ്ട്.






