
ന്യൂഡൽഹി : ഭർതൃഗൃഹത്തിൽ സ്ത്രീകൾ ഏൽക്കേണ്ടി വരുന്ന പീഡനങ്ങൾക്ക് ഉത്തരവാദി ഭർത്താവ് ആയിരിക്കുമെന്ന് സുപ്രീം കോടതി. . ഭാര്യയെ ആക്രമിച്ച കേസിൽ മുൻകൂർ ജാമ്യം തേടി ഭർത്താവ് നൽകിയ അപേക്ഷ നിഷേധിച്ചാണ് കോടതിയുടെ പരാമർശം.
കേസിൽ ഭർത്താവിന്റെ മൂന്നാമത്തെ വിവാഹവും സ്ത്രീയുടെ രണ്ടാം വിവാഹവുമായിരുന്നു. ഭാര്യയെ ഇയാൾ മർദ്ദിച്ചതിനെ കോടതി രൂക്ഷമായി കുറ്റപ്പെടുത്തി. :ഭാര്യയെ ക്രിക്കറ്റ് ബാറ്റ്കൊണ്ട് അടിക്കാനും കത്തി കൊണ്ടു കുത്താനും താനെന്തൊരു മനുഷ്യനാണെ'ന്നായിരുന്നു കോടതിയുടെ ചോദ്യം.
ഭർത്താവിൽ നിന്ന് മാത്രമല്ല ബന്ധുക്കളിൽ നിന്നേൽക്കുന്ന പരുക്കായാലും ഉത്തരവാദി ഭർത്താവ് മാത്രമാണെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.






