
മുംബൈ: ഇന്ത്യ തദ്ദേശീയമായി നര്‍മ്മിച്ച അന്തര്‍വാഹിനി ഐ.എന്‍.എസ്. കരഞ്ച് ഇനി നാവികസേനയുടെ ഭാഗമാകും. ഫ്രഞ്ച് കമ്പനിയുടെ സഹകരണത്തോടെ മസഗോണ്‍ ഡോക്ക് ലിമിറ്റഡാണ് (എം.ഡി.എല്‍.) അന്തര്‍വാഹിനിയുടെ പരീക്ഷണങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയതോടെയാണ് അന്തര്‍ വാഹിനി നാവികസേനയുടെ ഭാഗമാക്കുന്നത്.
1565 ടണ്‍ ഭാരമാണ് ഐ.എന്‍.എസ്. കരഞ്ചിനുള്ളത്. ഇത് സ്കോര്‍പ്പിയന്‍ വിഭാഗത്തിലാണ് ഉള്‍പ്പെടുന്നത്. ഈ വിഭാഗത്തില്‍പ്പെടുന്ന ഇന്ത്യയിലെ മൂന്നാമത്തെ അന്തര്‍വാഹിനിയാണ് ഇത്. ആദ്യ അന്തര്‍വാഹിനികളായ ഐ.എന്‍.എസ്. കല്‍വാരി, ഐ.എന്‍.എസ്. ഖന്ധേരി എന്നിവയും ഇന്ത്യന്‍ നാവിക സേനയുടെ ഭാഗമാണ്. ഇവയും എം.ഡി.എല്ലിലാണ് നിര്‍മ്മിച്ചത്.
2005-ല്‍ ആറ് അന്തര്‍വാഹിനികള്‍ നിര്‍മ്മിക്കാനാണ് എം.ഡി.എല്ലിന് ഇന്ത്യ ഓഡര്‍ നല്‍കിയത്. ഇപ്പോള്‍ നാവിക സേനയുടെ ഭാഗമായ ഐ.എന്‍.എസ്. കരഞ്ച് വെസ്റ്റേണ്‍ നേവല്‍ കമാന്റിന്റെ ഭാഗമാകും. മുംബൈ മാസഗോണ്‍ കപ്പല്‍ നിര്‍മാണശാലയിലാണ് കമ്മീഷന് ചെയ്തത്. ചടങ്ങില്‍ നാവികസേന മേധാവി അഡ്മിറല്‍ കരംബീര്‍ സിംഗ്, മുന്‍ നാവികസേന മേധാവി വി.എസ്. ഷെ.ഖാവത്ത് അടക്കമുള്ളവര്‍ പങ്കെടുത്തു.






