മുംബൈ: ജഡ്ജിമാര്‍ക്കും അഭിഭാഷകര്‍ക്കും മുന്‍ഗണനാടിസ്ഥാനത്തില്‍ കോവിഡ് വാക്സിന് നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി ബോംബെ ഹൈക്കോടതി തള്ളി. മുന്‍ഗണന അവകാശപ്പെട്ട് വാക്സിന് നേടാന്‍ ശ്രമിക്കുന്നത് സ്വാര്‍ഥയാണെന്നും കോടതി പറഞ്ഞു. മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു കൂട്ടം അഭിഭാഷകരാണ് പൊതുതാത്പര്യ ഹര്‍ജി നല്‍കിയത്.
നിയമസംവിധാനങ്ങളുമായി പ്രവര്‍ത്തിക്കുന്നവരെ കോവിഡ് മുന്നണി പ്രവര്‍ത്തകരായി കണക്കാക്കി മുന്‍ഗണനാടിസ്ഥാനത്തില്‍ വാക്സിന് നല്‍കണമെന്നാണ് ഹര്‍ജിയുടെ ആവശ്യം. കോവിഡ് മഹാമാരിയുടെ കാലത്ത് ഹൈക്കോടതിയ പ്രവര്‍ത്തിച്ചിരുന്നെന്നും എല്ലാ അഭിഭാഷകരും ജഡ്ജിമാരും മറ്റു ജീവനക്കാരും കോവിഡിനെ പരിഗണിക്കാതെ ജോലി ചെയ്തെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍ മുന്നണി പ്രവര്‍ത്തകരായ മറ്റു നിരവധി പേര് ഈ കാലയളവില്‍ ജോലി ചെയ്തിരുന്നതായ കോടതി ചൂണ്ടിക്കാട്ടി. ശൂചാകരണ തൊഴിലാളികള്‍ നിരവധി സ്വകാര്യ സംഘടനകളിലെ ജീവനക്കാര്‍ തുടങ്ങിയവര്‍ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നതായും കോടതി ഓര്‍മ്മിപ്പിച്ചു. അതേസമയം സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഡബ്ബവാലകള്ക്കും വേണ്ടി പോതുതാത്പര്യ ഹര്‍ജി എന്തുകൊണ്ട് സമര്‍പ്പിക്കുന്നില്ലെന്നും കോടിതി ചോദിച്ചു.






