സൗന്ദര്യകാര്യത്തില്‍ എപ്പോഴും മുന്നില്‍ നില്‍ക്കുന്നത് പെണ്‍കുട്ടികളാണ്. മുടി ഭംഗിയായി വെട്ടിയിടാനും പുരികങ്ങള്‍ ത്രെഡ് ചെയ്യാനുമൊക്കെ ഒരിക്കലും സ്ത്രീകള്‍ മറക്കാറില്ല. മുട്ടറ്റം മുടി വേണമെന്ന് ആഗ്രഹമില്ലാത്ത ഒരു പെണ്‍കുട്ടികളും ഇല്ല. ആറ് അടിയിലേറെ മുടിയുള്ള ഒരു സുന്ദരിയുടെ വീഡിയോയും ചിത്രങ്ങളുമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ജപ്പാന് സ്വദേശിയായ റിന് കാംബെയാണ് ഈ സുന്ദരി.
കൃത്യമായി പറഞ്ഞാല്‍ ആറ് അടി മൂന്ന് ഇഞ്ച് നീളമാണ് റിന് കാംബെയുടെ മുടിയ്ക്കുള്ളത്. വളരെ നാളായി ശ്രദ്ധാപൂര്‍വ്വം പരിപാലിച്ചാണ് കാംബെ തന്റെ മുടി ഇത്രയും ഭംഗിയായി സംരക്ഷിച്ചു കൊണ്ടു വന്നത്. ഇരുപതാമത്തെ വയസ്സില്‍ ബുദ്ധമതം സ്വീകരിച്ചതിന് ശേഷം കാംബെ മുടി മുറിച്ചിട്ടില്ല. ഇത്രയും നീളമുള്ള മുടി പരിപാലിക്കുന്നത് വലിയ തലവേദനയാണെങ്കിലും തനിക്കിതില്‍ വലിയ സന്തോഷമുണ്ടെന്നാണ് കാംബെ പറയുന്നത്.
മുടി ഇത്രയും നീട്ടി വളര്‍ത്താന്‍ ഒരു കാരണവും കാംബെ പറയുന്നുണ്ട്. കര്‍ക്കശക്കാരായിരുന്നു കാംബെയുടെ മാതാപിതാക്കള്‍. സ്കൂള്‍ പഠനകാലത്ത് സോക്കര്‍ ടീമില്‍ അംഗമായിരുന്നതിനാല്‍ ഒരിക്കലും മുടി നീട്ടാന്‍ കാംബെയെ ഇവര്‍ സമ്മതിച്ചില്ല. എന്നാല്‍ ഇരുപതാമത്തെ വയസ്സില്‍ സ്പോര്‍ട്സിനോട് വിട പറഞ്ഞ കാംബെ നൃത്തത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. മാത്രമല്ല, തന്റെ മുടി നീട്ടി വളര്‍ത്താനും തുടങ്ങി. മുടി വളരാനും ഭംഗിയായി ഇരിക്കാനും കുങ്കുമം ഉപയോഗിച്ചുണ്ടാക്കുന്ന പ്രത്യേക തരം ക്രീമാണ് പുരട്ടുന്നതെന്നും കാംബെ പറയുന്നു.

Comments