
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് സിറ്റിംഗ് എം.എല്‍..െ മാരില്‍ കെ.സി. ജോസഫിനൊഴികെ മറ്റെല്ലാവരും അതാത് മണ്ഡലങ്ങളില്‍ മത്സരിക്കും. നാലു തവണ മത്സരിച്ചവര്‍ മാറിനില്‍ക്കണം എന്ന നിര്‍ദ്ധേശം സ്ക്രീനിംഗ് കമ്മിറ്റിക്കു മുന്‍പാകെ ഉയര്‍ന്നെങ്കിലും വിജയ സാധ്യത പരിഗണിച്ച് നിര്‍ദ്ധേശം പരിഗണനയിലെടുത്തില്ല. കെ.സി. ജോസഫിന് ഇത്തവണ സീറ്റില്ല.
കാഞ്ഞിപ്പള്ളി സീറ്റ് കെ.സി. ജോസഫിനുവേണ്ടി ഉമ്മന്‍ ചാണ്ടി സമ്മര്‍ദ്ധം ചെലുത്തിയെങ്കിലും ഇവ ഫലംകണ്ടില്ല. അണികളുടെയും എം.പിമാരുടേയും എതിര്‍പ്പ് കണ്ടില്ലെന്നു നടിക്കാനാവില്ലെന്നാണ് ഹൈക്കമാന്‍ഡ് നിലപാട്. ഇതോടെ ലതിക സുഭാഷ്, കെ.ആര് രാജന് എന്നിവരുടെ പേരുകളാണ് നിലവില്‍ കാഞ്ഞിരപ്പള്ളിയില്‍ കോണ്‍ഗ്രസ്് പരിഗണിക്കുന്നത്. നിലവില്‍ സിറ്റിംഗ് എം.എല്‍.എമാരുടെ സ്ഥാനാര്‍ത്ഥി പട്ടികയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. നാളെ വൈകിട്ട് 6-ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കും. നിലവിലെ സാധ്യതകാ പട്ടിക ഇങ്ങനെയാണ്.
കോവളം-എം. വിന്‍സെന്റ്
അരുവിക്കര-കെ.എസ്. ശബരീനാഥന്
തിരുവനന്തപുരം-വി.എസ്. ശിവകുമാര്‍
ഹരിപ്പാട്-രമേശ് ചെന്നിത്തല
അരൂര്‍-ഷാനിമോള്‍ ഉസ്മാന്
കോട്ടയം-തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
പുതുപ്പള്ളി-ഉമ്മന്‍ ചാണ്ടി
എറണാകുളം-ടി.ജെ. വിനോദ്
പറവൂര്‍-വി.ഡി. സതീശന്
തൃക്കാക്കര-പി.ടി. തോമസ്
കുന്നത്തുനാട്-വി.പി. സജീന്ദ്രന്
ആലുവ-അന്‍വര്‍ സാദത്ത്
പെരുമ്പാവൂര്‍-എല്‍ദോസ് കുന്നപ്പള്ളി
അങ്കമാലി-റോജി എം. ജോണ്‍
വടക്കാഞ്ചേരി-അനില്‍ അക്കര
പാലക്കാട്-ഷാഫി പറമ്പില്‍
തൃത്താല-വി.ടി. ബല്‍റാം
വണ്ടൂര്‍-എ.പി അനില്‍കുമാര്‍
സുല്‍ത്താന്‍ ബത്തേരി-ഐ.സി ബാലകൃഷ്ണന്
പേരാവൂര്‍-സണ്ണി ജോസഫ്
ഏകദേശ ധാരണയായ പേരുകള്‍:-
ഉദുമ-ബാലകൃഷ്ണന് പെരിയ
കണ്ണൂര്‍-സതീശന് പാച്ചേനി
മാനന്തവാടി-പി.കെ. ജയലക്ഷ്മി
കല്പറ്റ-ടി. സിദ്ദിഖ്
നാദാപുരം-കെ പ്രവീണ്‍കുമാര്‍
ബാലുശ്ശേരി-ധര്മ്മജന് ബോള്‍ഗാട്ടി
കോഴിക്കോട് നോര്‍ത്ത്-കെ.എം. അഭിജിത്ത്
നിലമ്പൂര്‍-വി.വി. പ്രകാശ്
പൊന്നാനി-എ.എം.രോഹിത്
തരൂര്‍- കെ.എ. ഷീബ
പട്ടാമ്പി- കെ.എസ്.ബി.എ. തങ്ങള്‍
തൃശ്ശൂര്‍-പദ്മജ വേണുഗോപാല്‍
കൊടുങ്ങല്ലൂര്‍-സി.എസ്.ശ്രീനിവാസന്
കൊച്ചി-ടോണി ചമ്മിണി
വൈക്കം- പി.ആര്.സോന
പൂഞ്ഞാര്‍-ടോമി കല്ലാനി
ചേര്‍ത്തല-എസ്. ശരത്
കായംകുളം-എം. ലിജു
കഴക്കൂട്ടം-ജെ.എസ്.അഖില്‍
വാമനപുരം-ആനാട് ജയന്
പാറശാല-അന്‍സജിത റസല്‍
വര്‍ക്കല-ഷാലി ബാലകൃഷ്ണന്
നെടുമങ്ങാട്-ബി.ആര്.എം. ഷെഫീര്‍
രണ്ട് പേരുകള്‍ പരിഗണിക്കുന്ന മണ്ഡലങ്ങള്‍:-
ഇരിക്കൂര്‍-സജീവ് ജോസഫ്/സോണി സെബാസ്റ്റിയന്
കൊയിലാണ്ടി-എന്‍ സുബ്രഹ്മണ്യന്, കെ.പി അനില്‍കുമാര്‍
തൃപ്പൂണിത്തുറ-കെ ബാബു, സൗമിനി ജയിന്






