
കോഴിക്കോട്: കോണ്‍ഗ്രസില്‍ വലിയ തലവേദനയായിരിക്കുന്ന നേമം സീറ്റില്‍ പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കാന്‍ തയ്യാറെന്ന് കെ. മുരളീധരന്. 'നേമത്ത് മത്സരിക്കാന്‍ എന്നോട് ആരും ആവശ്യപ്പെട്ടിട്ടില്ല. എനിക്ക് ബി.ജെ.പിയം നേരിടാന്‍ ഭയമില്ല. ആദായനികുതി റെയ്ഡ് നടത്തിയോ ഭീഷണിപ്പെടുത്തിയോ എന്നെ മാറ്റാന്‍ സാധിക്കില്ല, ഞാന്‍ എന്നും കോണ്‍ഗ്രസില്‍ തന്നെ ഉറച്ചു നില്ക്കും.'-മുരളീധരന് വ്യക്തമാക്കി. കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെടുന്നത് എന്തുതന്നെയായാലും അത് 100 ശതമാനം അനുസരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേമം സീറ്റില്‍ മത്സരിക്കാന്‍ ഹൈക്കമാന്ഡില്തന്നെ തര്‍ക്കം നിലനില്‍ക്കുകയാണ്. ശക്തനായ നേതാവ് വരണം എന്നു നേതൃത്വം ആവശ്യപ്പെടുമ്പോഴും പുതുപ്പള്ളി വിട്ട് മറ്റൊരിടത്തേക്കു താന്‍ പോകില്ലെന്ന ഉറച്ച നിലപാടിലാണ് ഉമ്മന്‍ ചാണ്ടി. ഉമ്മന്‍ ചാണ്ടിക്കു പകരം രമേശ് ചെന്നിത്തലഎത്തുമെന്ന അഭ്യൂഹങ്ങള്‍ പരന്നിരുന്നെങ്കിലും ഹരിപ്പാടിനെക്കുറിച്ചല്ലാതെ മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കില്ലെന്നാണ് ചെന്നിത്തലയും വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തിലാണ് നേമത്ത് ഇനി ആരെ സ്ഥാനാര്‍ത്ഥിയാക്കുമെന്ന തര്‍ക്കം രൂക്ഷമാകുന്നത്.
നേമത്ത് മത്സരിക്കാന്‍ തയ്യാറെഎന്ന് പറയുമ്പോഴും സ്ഥാനാര്‍ത്ഥി നിര്‍ണയം വൈകുന്നതിലെ അതൃപ്തിയും മുരളീധരന് പങ്കുവെക്കുന്നു. ഹൈക്കമാന്റ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമ്പോള്‍ തകര്ക്കങ്ങളുണ്ടായേക്കാം. ഐശ്വര്യ കേരളയാത്രയുടെ ഐശ്വര്യം കോണ്‍ഗ്രസ് നശിപ്പിക്കരുതെന്നും മുരളീധരന് പറഞ്ഞു.






