
അഹമ്മദാബാദ്: ഇന്ത്യയ്ക്കെതിരായ രണ്ടാം ട്വന്റി20 പോരാട്ടത്തില്‍ ഇംഗ്ലണ്ട് ആദ്യ ബാറ്റിങ്ങിനിറങ്ങി. ടോസ് നേടിയ ഇന്ത്യ ഇംഗ്ലണ്ടിനെ ബാറ്റിങ്ങിനയയ്ക്കുകയായിരുന്നു. എട്ട് ഓവര്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഇംണ്ട് 64 റണ്‍സെന്ന നിലയിലാണ്.
31 റണ്‍സുമായി ജേസണ്‍ റോയും ജോണി ബെയര്‍സ്റ്റോയുമാണ് ക്രീസില്‍. ഭുവനേശ്വര്‍ കുമാറിനു മുന്നില്‍ സംപൂജ്യനായി മജാസ് ബട്ട്ലര്‍ മടങ്ങിയപ്പോള്‍ 24 റണ്‍സെടുത്ത ഡേവിഡ് മലനെ ചഹലാണ് വീഴ്ത്തിയത്.
ആദ്യ മത്സരം ഇംഗ്ലണ്ട് എട്ട് വിക്കറ്റിന് വിജയിച്ചിരുന്നു. അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ ഇംഗ്ലണ്ട് 1-0 ന് മുന്നിലാണ്.






