
ന്യൂഡല്‍ഹി : നോട്ടയ്ക്കാണ് ഭൂരിപക്ഷ വോട്ട് ലഭിക്കുന്നതെങ്കില്‍ തിരഞ്ഞെടുപ്പ് റദ്ദാക്കാണമെന്നുള്ള പൊതുല്‍പര്യ ഹര്‍ജിയില്‍ വിശദീകരണം നല്കാന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രിംകോടതി. 2014 ലെക്കാള്‍ വന്‍ വര്‍ദ്ധനവാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിന് നോട്ടക്ക് ലഭിച്ചത്. 4.61 ല്‍ നിന്ന് 7.42 ലക്ഷമായി അത് വര്‍ദ്ധിച്ചു. രണ്ടു മണ്ഡലങ്ങളില്‍ രണ്ടാം സ്ഥാനം നോട്ടക്കായിരുന്നു.
വിജയിയുടെ ഭൂരിപക്ഷത്തെക്കാള്‍ കൂടുതല്‍ വോട്ടുകള്‍ നോട്ടക് ലഭിക്കുകയും, മൂന്നിലൊന്ന് വോട്ട് നേടാതിരിക്കുകയും ചെയ്താല്‍ രണ്ടാം വട്ടം വോട്ടെടുപ്പ് നടത്തണമെന്നും അഭിപ്രായം ഉയര്‍ന്നിരുന്നു. മധ്യപ്രദേശില്‍ കോണ്‍ഗ്രസും ബിജെപിയും ഒരേപോലെ പേടിക്കുന്ന ഒന്നായിരുന്നു നിഷേധവോട്ട്. 2013 ലെ കണക്കനുസരിച്ച് സംസ്ഥാനത്തെ നാലാമത്തെ വലിയ പാര്‍ട്ടിയായിരുന്നു നോട്ട. പത്ത് മണ്ഡലങ്ങളിലും ഭൂരിപക്ഷ വോട്ടിനെക്കാള്‍ കൂടുതലായിരുന്നു നോട്ടയ്ക് ലഭിച്ചത്.
തള്ളിക്കളയുന്നതിനുള്ള അവകാശമുണ്ടെന്ന് ഹര്‍ജിക്കാരനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് മനേക ഗുരുസ്വാമി കോടതിയില്‍ വാദിച്ചു. സ്ഥാനാര്‍ഥിയെ തള്ളിക്കളയുന്നതിന് ഒരു പാര്‍ട്ടിക്ക് കഴിയുന്നുണ്ടെങ്കില്‍ പാര്‍ലമെന്റിലെ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുമെന്ന് ചീഫ് ജസ്റ്റിസ് ബോബ്ഡെ പറഞ്ഞു. ഇതൊരു ഭരണഘടനാ പ്രശ്നമാണ്. നിങ്ങളുടെ വാദം സ്വീകരിച്ചാല്‍ നോട്ട കാരണം മറ്റെല്ലാ സ്ഥാനാര്‍ഥികളും തള്ളപ്പെടും. അങ്ങനെയാകുമ്പോള്‍ ജനപ്രതിനിധി സഭ പ്രാതിനിധ്യമില്ലാതായിതീരും. ഇത്തരത്തില്‍ എങ്ങനെയാണ് പ്രബലമായൊരു പാര്‍ലമെന്റ് രൂപീകരിക്കുകയെന്നും അദ്ദേഹം ചോദിച്ചു. കേന്ദ്രത്തോട് മാത്രമല്ല തിരഞ്ഞെടുപ്പ് കമ്മിഷനോടും ഇക്കാര്യത്തില്‍ വിശദീകരണം നല്കാന് സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.






