
തിരുവനന്തപുരം: ശബരിമലയില്‍ നവോത്ഥാനം തന്നെയാണ് ലക്ഷ്യമെന്ന് സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. നേരത്തേ ശബരിമല വിഷയത്തില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഖേദപ്രകടനം തള്ളി. ശബരിമലയുടെ കാര്യത്തില്‍ സുപ്രീംകോടതി വിധി എന്തായാലും അംഗീകരിക്കുമെന്ന സൂചന തന്നെ നല്‍കുകയാണ് ഇടതുപക്ഷം.
സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുകയാണ് സര്‍ക്കാരിന്റെ നയം. സുപ്രീംകോടതി ഒരു ഉത്തരവിട്ടാന് നടപ്പാക്കേണ്ടതില്ലേ. ഭരണഘടന പറയുന്ന തുല്യതയാണ് പാര്‍ട്ടിയുടെ നയമെന്നും പറഞ്ഞു. സര്‍ക്കാര്‍ ഒളിച്ചുകളി നടത്തുകയും കോണ്‍ഗ്രസും ബിജെപിയും ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമം നടത്തുകയും ചെയ്യുമ്പോഴാണ് സിപിഎം കേന്ദ്രനേതൃത്വം വിശ്വാസികളെ തള്ളി രംഗത്ത് വന്നിരിക്കുന്നത്.
ശബരിമലയില്‍ സര്‍ക്കാരിന് തെറ്റ് സംഭവിച്ചെന്ന് നേരത്തേ കടകംപള്ളി സുരേന്ദ്രന് പറഞ്ഞിരുന്നു. എന്നാല്‍ ഇത് തള്ളി മുഖ്യമന്ത്രി രംഗത്ത വരികയും നിലപാട് മാറ്റിയിട്ടില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. പോളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരിയും വിശ്വാസികള്‍ക്കൊപ്പമാണെന്ന് ആദ്യ സൂചന നല്‍കിയെങ്കിലും പിന്നീട് മാറ്റി പറയുകയും ചെയ്തിരുന്നു. കടകംപള്ളി ഇക്കാര്യത്തില്‍ മാപ്പു പറഞ്ഞത് എന്തിനാണെന്ന് അറിയില്ലെന്നും പാര്‍ട്ടി സ്വീകരിച്ചത് ശരിയായ നിലപാടാണെന്നും ഭരണഘടന പറയുന്ന തുല്യതയാണ് പാര്‍ട്ടിയുടെ നയമെന്നും പറഞ്ഞു.
അധികാരം കിട്ടിയാല്‍ പിണറായി തന്നെയാകും മുഖ്യമന്ത്രിയെന്നും പിണറായിയ്ക്ക് പിറകിലേ കെ.കെ. ശൈലജയുടെ ജനപ്രീതി എത്തു എന്നും പറഞ്ഞു. മകന്റെ കേസിന്റെ പേരിലല്ല കോടിയേരിയെ പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റിയത്. ആരോഗ്യം കണക്കിലെടുത്താണെന്നും പറഞ്ഞു. ആരോഗ്യനില അനുസരിച്ചാകും കോടിയേരിയുടെ മടങ്ങിവരവ്. കേരളഘടകം വിഭാഗീകതയ്ക്ക് എതിരേ ജാഗ്രത പാലിക്കണമെന്നും പറഞ്ഞു. കേന്ദ്രക്കമ്മറ്റി നേരത്തേ തന്നെ ഇക്കാര്യം ചര്‍ച്ച ചെയ്തതാണ്.






