
തിരുവനന്തപുരം : കേരളാ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം മുതല്‍ വളരെയധികം ശ്രദ്ധ കേന്ദ്രികരിച്ച മണ്ഡലമാണ് നേമം. എന്നാല്‍ സ്ഥാനര്‍ത്ഥികള്‍ തമ്മില്‍ ഒന്നാമത് ആരെത്തുമെന്ന വാക്പോരാണ് ഇപ്പോള്‍ മണ്ഡലത്തില്‍ നടക്കുന്നത്. നേമത്ത് ഒന്നാമത് താനാണെന്ന് മുരളിധരന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി എല്‍.ഡി.എഫ് സഥാനാര്‍ത്ഥി ശിവന്‍കുട്ടി രംഗത്ത് വന്നിരിക്കുകയാണ്. മുരളീധരന്റെ പ്രസ്താവന വെറും ആഗ്രഹം മാത്രമാണന്നാണ് ശിവന്‍കുട്ടി പറഞ്ഞത്.
നേമത്തേക്ക് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം മുരളിധരന്റെ സന്ദര്‍ശനത്തിന് കോണ്‍ഗ്രസ് വലിയ ബില്‍ഡപ്പ് കൊടുത്തിരുന്നു. കഴിഞ്ഞ തവണ മൂന്നാമതായിരുന്നു തങ്ങള്‍, എന്നാല്‍ ഇത്തവണ ഒന്നാമതെത്തുകയാണ് ലക്ഷ്യം, രണ്ടും മൂന്നും സ്ഥാനം അവര്‍ തീരുമാനിക്കട്ടെയെന്നുമാണ് മുരളീധരന് പറഞ്ഞത്.നേമത്ത് ഏറ്റുമുട്ടുന്നത് ബിജെപിയോടാണന്ന് സിപിഎം അവകാശപ്പെടുമ്പോള്‍ മുരളീധരന്റെ പ്രഖ്യാപനത്തിന് ശക്തമായ രീതിയില്‍ ശിവന്‍കുട്ടി മറുപടി നല്കി.
2016 ല്‍ തെരഞ്ഞെടുപ്പില്‍ ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറന്ന് മണ്ഡലമാണ് നേമം. കടുത്ത ത്രികോണ മത്സരം നടക്കുന്ന മണ്ഡലം. കോണ്‍ഗ്രസ് നേതാവ് കെ. മുരളിധരന്, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി ശിവന്‍കുട്ടി, ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന് എന്നിവരാണ് ഇത്തവണ അവിടെ മാറ്റുരയ്ക്കുന്നത്.
1.92 ലക്ഷത്തിലധികം വോട്ടര്‍മാരുള്ള മണ്ഡലമാണ് നേമം. ഭൂരിഭാഗവും സവര്‍ണ്ണ ഹിന്ദുക്കളും.മുപ്പതിനായിരത്തില്‍പരം മുസ്ലീം വോട്ടുകളും, നാടാര്‍ വോട്ടുകളും ഉണ്ട്. മൂന്ന് മുന്നണികളും നായര്‍ സമുദായത്തില്‍നിന്നുള്ള സ്ഥാനര്ത്ഥികളെയാണ് നിര്‍ത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ത്രികോണ മത്സരത്തിന് നല്ല സാധ്യതയുള്ള മണ്ഡലമാണ് നേമം.






