
കാസര്‍കോഡ് : ഉദ്ദുമ മണ്ഡലത്തില്‍ കുമാരി എന്ന വോട്ടറുടെ പേര് ഒരേ വിലാസത്തില്‍ അഞ്ച് തവണ ചേര്‍ത്തുവെന്നും, അത് കള്ളവോട്ട് ശ്രമമെന്നും രമേശ് ചെന്നിത്തലയുടെ ആരോപണത്തിന് മറുപടിയുമായി വോട്ടര്‍ രംഗത്ത്. തങ്ങള്‍ കോണ്‍ഗ്രസുകാരാണെന്നും, വോട്ട് ലിസ്റ്റില്‍ പേര് ചേര്‍ത്തത് കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാക്കളാണെന്നും കുമാരി മാധ്യമങ്ങളോട് പറഞ്ഞു.
ഞങ്ങള്‍ അറിഞ്ഞല്ല ലിസ്റ്റില്‍ ഒന്നിലധികം തവണ പേരുകള്‍ വന്നത്, അങ്ങനെ ചെയ്യാന്‍ ആരോടും പറഞ്ഞിട്ടുമില്ലായെന്ന് കുമാരിയും ഭര്‍ത്താവ് രവീന്ദ്രനും മാധ്യമങ്ങളോട് പറഞ്ഞു. പ്രതിപക്ഷ നേതാവ് കാര്യമറിയാതെയാണ് ആരോപണം ഉന്നയിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
വോട്ടര്‍പട്ടികയില്‍ സിപിഎമ്മുകാര്‍ ഉദ്യോഗസ്ഥരുടെ അറിവോടെ കള്ളവോട്ടിന് കളമൊരുക്കുന്നു. ഒരേ ഫോട്ടോയും വിലാസവും ഉപയോഗിച്ച് നാലും അഞ്ചും ഐഡി കാര്‍ഡുകള്‍ വിതരണം ചെയ്യുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കഠിനാധ്വാനം ചെയ്താണ് ഇത് കണ്ടെത്തിയത് എന്നും, ഉദാഹരണമായി ഉദ്ദുമ സ്വദേശി കുമാരിയുടെ വോട്ട് ലിസ്റ്റാണ് കാണിച്ചത്. എന്നാല്‍ ഈ വിഷയത്തില്‍ പ്രാദേശിക നേതൃത്വം കൈമലര്‍ത്തിയിരിക്കുകയാണ്.






