
കോട്ടയം: കേരള കോണ്‍ഗ്രസ് എംഎല്‍എമാരായ പി.ജെ. ജോസഫും മോന്‍സ് ജോസഫും സ്ഥാനം രാജിവെച്ചു. 2016 ല്‍ കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിനൊപ്പം നിന്നാണ് ഇരുവരും ജയിച്ചത്. ഇതോടെ കൂറുമാറ്റ നിരോധന നിയമപ്രകാരമുള്ള സാങ്കേതിക പ്രശ്നങ്ങള്‍ ഒഴിവാക്കുന്നതിനാണ് എംഎല്‍എ സ്ഥാനം രാജിവെച്ചിരിക്കുന്നത്.
ജോസ്.കെ. മാണിയുമായി വിട്ടുപിരിഞ്ഞ ജോസഫിന് രണ്ടില ചിഹ്നം തിരഞ്ഞെടുപ്പ് കമ്മീഷന് നിഷേധിച്ചിരുന്നു.
അതേസമയം തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് ഒറ്റ ചിഹ്നം അനുവദിക്കണമെന്ന ആവശ്യം തിരഞ്ഞെടുപ്പ് കമ്മീഷന് പരിഗണിച്ചിട്ടില്ല. റിപ്പോര്‍ട്ടിനായി കാത്ത് കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളാരും ഇതുവരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിട്ടില്ല.






