
കൊല്ലം : അഴിമതിക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടേതെന്ന് പത്തനാപുരം എംഎല്‍എ കെ ബി ഗണേഷ്കുമാര്. ഇബ്രാബിംകുഞ്ഞ് തന്നെ അപമാനിച്ചെന്നും, അദ്ദേഹത്തെ സംരക്ഷിക്കാനാണ് ഉമ്മന്‍ചാണ്ടി ശ്രമിക്കുന്നതെന്നും ഗണേഷ്കുമാര് ആരോപിച്ചു.
യുഡിഎഫ് ഭരണകാലത്ത് വികസന വിഷയങ്ങള്‍ സംസാരിച്ചപ്പോള്‍ കേള്‍ക്കാന്‍ കൂടി ഇബ്രാഹിംകുഞ്ഞ് തയ്യാറാകാതെ അപമാനിച്ചു. ഒരു വര്‍ഷം കഴിഞ്ഞപ്പോല്‍ അതേ കാര്യവുമായി അദ്ദേഹത്തെ സമീപിച്ചപ്പോള്‍ ഒരു ഫലവും ഉണ്ടായില്ല. പിന്നീട് പാലാരിവട്ടം പാലം ഉള്‍പ്പെടെ നിരവധി അഴിമതികള്‍ താന്‍ കണ്ടെത്തുകയും തെളിവുകള്‍ കൈവശമുണ്ടന്ന് ഉമ്മന്‍ ചാണ്ടിയെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അതിനെതിരെ ഒരു നടപടിയും അദ്ദേഹം സ്വീകരിച്ചില്ല. എല്ലാകാലത്തും അഴിമതിക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് ഉമ്മന്‍ചാണ്ടിയുടേതെന്ന് ഗണേഷ്കുമാര് പറഞ്ഞു.
കഴിഞ്ഞ 20 വര്‍ഷമായി കേരളാ കോണ്‍ഗ്രസ് ബിയുടെ ടിക്കറ്റില്‍ കെ ബി ഗണേഷ്കുമാര് വിജയിക്കുന്ന മണ്ഡലമാണ് പത്തനാപുരം. ഇത്തവണ കോണ്‍ഗ്രസ് ജ്യാതികുമാര് ചാമക്കാലയെ അണ് ഗണേഷ്കുമാറിന് എതിരാളിയായി നിര്‍ത്തുന്നത്. 2016 ല്‍ പത്തനാപുരം താരങ്ങല്‍ തമ്മിലുള്ള പോരാട്ടത്തിന് സാക്ഷ്യം വഹിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി നടന് ജഗദീഷും, ബിജെപി സ്ഥാനാര്‍ത്ഥിയായി ഭീമന് രഘുവുമാണ് മത്സരിച്ചത്. എന്നാല്‍ രണ്ടുപേര്‍ക്കും ഗണേഷ്കുമാറിന് എതിരെ കാര്യമായ വെല്ലുവിളി ഉയര്‍ത്താന്‍ കഴിഞ്ഞില്ല






