
കൊല്‍ക്കൊത്ത: പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാാര്‍ത്ഥികളുടെ അന്തിമ പട്ടിക ബി.ജെ.പി പ്രഖ്യാപിച്ചു. 13 പേരുകള്‍ കൂടി ഉള്‍പ്പെടുന്നതാണ് അവസാന പട്ടിക. എന്നാല്‍ അടുത്തകാലത്ത് പാര്‍ട്ടിയില്‍ എത്തിയ നടന് മിഥുന് ചക്രബര്‍ത്തിക്ക് സീറ്റില്ല. മിഥുന് മത്സരിക്കുമെന്ന് കരുതിയിരുന്ന റാഷ്ബെഹരിയില് റിട്ട.ലഫ്.ജനറല്‍ സുബ്രത സഹ മത്സരിക്കും. പ്രതിസന്ധി സമയങ്ങളില്‍ കശ്മീരിന്റെ ചുമതല വഹിച്ചിരുന്ന സൈനികോദ്യോഗസ്ഥനാണ് സുബ്രത സഹ.
മാര്‍ച്ച് 30ന് നന്ദിഗ്രാമില്‍ നടക്കുന്ന പ്രചാരണ റാലിയില്‍ മിഥുന് പങ്കെടുക്കും. സുവേന്ദു അധികാരിയാണ് ഇവിടെ മത്സരിക്കുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അടക്കമുള്ള റോഡ് ഷോയില്‍ പങ്കെടുക്കുമെന്നാണ് സൂചന.
അവസാന ഘട്ടത്തില്‍ നടക്കുന്ന മൂന്ന് ലോക്സഭ സീറ്റുകളിലെ ഉപതിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയും പ്രഖ്യാപിച്ചു. ഡാര്‍ജലിംഗ്, കുര്സെയോങ്, കലിംപോങ് എന്നിവിടങ്ങളിലേക്കാണ് സ്ഥനാര്‍ത്ഥി നിര്‍ണയം. മുന്‍പ് ഡാര്‍ജലിംഗില്‍ ബി.ജെ.പി സഖ്യമായിരുന്ന ഗോര്‍ഖ ജന്മുക്തി മോര്‍ച്ചയായിരുന്നു മത്സരിച്ചത്. എന്നാല്‍ ഇത്തവണ ഗോര്‍ഖ ജന്മുക്തി മോര്‍ച്ച തൃണമൂല്‍ കോണ്‍ഗ്രസിനൊപ്പമാണ് മത്സരിക്കുന്നത്.






