
ചണ്ഡീഗഢ്: പഞ്ചാബില്‍ കോവിഡിന്റെ യു.കെ. വകഭേദം വ്യാപിക്കുന്നതായി കണ്ടെത്തല്‍. ഈ സാഹചര്യം കണക്കിലെടുത്ത് വാക്സി്ന് വിതരണത്തില്‍ പ്രായപരിധി ഒഴിവാക്കണമെന്നും വാക്സിന് യുവാക്കള്‍ക്കു നല്‍കണമെന്നും പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് അഭിപ്രായപ്പെടുന്നു. യുകെ വകഭേദ വൈറസിന് കോവിഷീല്‍ഡ് ഫലപ്രദമാണെന്ന് യുകെ അധികൃതര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ അടിയന്തിരമായി എല്ലാവര്ക്കും വാക്സിന് ലഭ്യമാക്കണമെന്നും അദ്ദേഹം വ്യക്ത മാക്കി.
കഴിഞ്ഞ ഏതാനും ആഴ്ചകളായി കോവിഡ് കേസുകളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് പഞ്ചാബിലുണ്ടായത്. 24 മണിക്കൂറിനിടെ 2,229 പുതിയ കേസുകളാണ് പഞ്ചാബില്‍ റിപ്പോര്‍ട്ട് ചെയ്തത്. 58 ആളുകളാണ് ഒറ്റ ദിവസം സംസ്ഥാനത്ത് മരിച്ചത്. 401 സാമ്പിളുകളില്‍ 81 ശതമാനവും യുകെ വകഭേദമാണെന്ന് കണ്ടെത്തിയത്. രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ സംസ്ഥാനങ്ങളില്‍ ഒന്നാണ് പഞ്ചാബും.
കഴിഞ്ഞ നവംബര്‍ മുതലാണ് വ്യാപന ശേഷി കൂടുതലുള്ള ഈ വകഭേദം യുകെയില്‍ വ്യാപിച്ചു തുടങ്ങിയത്. യുകെയില്‍ കണ്ടു വരുന്ന 98 ശതമാനം കോവിഡ് കേസുകളും സ്പെയിനിലെ 90 ശതമാനം കോവിഡ് കേസുകളും യുകെ വകഭേദമായ ബി 117 ശ്രേണിയില്പ്പെട്ടതാണ്. ഇതേ വൈറസ് സാന്നിധ്യംതന്നെയാണ് പഞ്ചാബിലും കണ്ടെത്തിയിരിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് വാക്സിനേഷന് വേഗത്തിലാക്കാന്‍ പഞ്ചാബ് സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെടുന്നത്.






