കണ്ണൂർ: ചെറുപുഴയിൽ രക്ഷാപ്രവർത്തനത്തിനിടെ ജീവൻ നഷ്ടമായ നീന്തൽ പരിശീലകനും രക്ഷാപ്രവർത്തകനുമായ ആർ. രാജേഷിന്റെ മൃതദേഹം കൊണ്ടുപോയ രീതിക്കെതിരെ പ്രതിഷേധം. ഫ്രീസർ സംവിധാനമില്ലാത്ത ആംബുലൻസിലാണ് പരിയാരം മെഡിക്കൽ കോളജിൽ നിന്ന് മൃതദേഹം തൃശൂർ ചാവക്കാട് വരെ എത്തിച്ചതെന്നാണ് ആരോപണം.
ചാവക്കാട്ടെത്തിയ ശേഷം ഇത്തരത്തിൽ മൃതദേഹം കൊണ്ടുപോകുന്നത് ശരിയല്ലെന്ന് ആംബുലൻസ് ഡ്രൈവർമാർ ചൂണ്ടിക്കാട്ടിയതിനെ തുടർന്ന് മറ്റൊരു ആംബുലൻസിലേക്ക് മാറ്റി. മൃതദേഹം മാറ്റുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. മൃതദേഹം എംബാം ചെയ്ത് കൊണ്ടുപോകേണ്ടതായിരുന്നുവെന്നും ആംബുലൻസ് ജീവനക്കാർ അഭിപ്രായപ്പെട്ടു.
കഴിഞ്ഞ ശനിയാഴ്ച കണ്ണൂർ മീൻതുള്ളി തുരുത്തിൽ ഒറ്റപ്പെട്ട ഒരാളെ രക്ഷിക്കുന്നതിനിടെയാണ് രാജേഷ് ശക്തമായ ഒഴുക്കിൽപ്പെട്ടത്. സാഹസിക കായിക ഇനമായ റെപ്പലിങ്ങിലെ പരിശീലകനും ദുരന്തമുഖങ്ങളിലെ സജീവ രക്ഷാപ്രവർത്തകനുമായിരുന്ന രാജേഷിനെ പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
സാമ്പത്തികമായി പിന്നാക്കാവസ്ഥയിലായിരുന്ന രാജേഷിന്റെ കുടുംബത്തിന് സ്വന്തമായി പൂർത്തിയായ വീടുപോലുമില്ലെന്ന് നാട്ടുകാർ നേരത്തെ വ്യക്തമാക്കിയിരുന്നു. തുടർന്ന് രാജേഷിന്റെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ നടത്തുമെന്നും കുടുംബത്തിന് സഹായം നൽകുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു.

Comments