
പാറ്റ്ന: പുതിയതായി കൊണ്ടു വരുന്ന പോലീസ് നിയമത്തെ തുടര്‍ന്ന് ഉണ്ടായ സംഭവവികാസങ്ങളില്‍ മുഖ്യമന്ത്രി നിതീഷ്കുമാറിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് തേജസ്വീയാദവ്. പോലീസിന് കൂടുതല്‍ അധികാരം ബില്ലിനെ പ്രതിപക്ഷം ശക്തിയുക്തം എതിര്‍ത്തതിനെ തുടര്‍ന്ന് ചൊവ്വാഴ്ച നിയമസഭയില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറിയിരുന്നു. നിതീഷ്കുമാറിന്റെ ഏകാധിപത്യ ഭരണത്തെ അരക്കിട്ട ഉറപ്പിക്കാനാണ് പുതിയ പേലീസ് ബില്ലെന്നും തേജസ്വീയാദവ് ട്വീറ്റ് ചെയ്തു.
തന്റെ പാര്‍ട്ടിയിലെ എംഎല്‍എ മാരെ നിതീഷ്കുമാറിന് നിരായുധരായി സഭയ്ക്കുള്ളില്‍ കിട്ടിയെന്ന് തേജസ്വീ പറഞ്ഞു. പരിക്കേറ്റ തന്റെയൊരു എംഎല്‍എ യെ നിയമസഭയില്‍ നിന്നും സ്രെ്ടച്ചറില് എടുത്തുകൊണ്ടുപോകുന്നതിന്റെ ദൃശ്യം തേജസ്വീ ഷെയര്‍ ചെയ്തു. പ്രതിഷേധത്തിനിടയില്‍ നിതീഷിന്റെ ഗുണ്ടകളും പോലീസും ചേര്‍ന്ന് തന്റെ എംഎല്‍എ മാരെ കൈകാര്യം ചെയ്തെന്നാണ് തേജസ്വീയുടെ ആരോപണം.
'' വളരെ പാവപ്പെട്ട കുടുംബത്തില്‍ നിന്നുള്ള റെവല്യൂഷണറിയിലെ തന്റെ സുഹൃത്തായ സതീഷ് ദാസ് എംഎല്‍എ നിതീഷ്കുമാറിന്റെ തെമ്മാടിത്തരത്തിന് ഇരയായി. തലയ്ക്ക് പരിക്കേറ്റു. ഈ ചിത്രമാണ് തെളിവ്.'' ആര്‍ജെഡി നേതാവ് ഹിന്ദിയില്‍ ട്വീറ്റ് ചെയ്യുകയും ചെയ്തു. ബീഹാര്‍ പുതിയതായി കൊണ്ടുവരുന്ന പോലീസിന് കൂടുതല്‍ അധികാരം നല്കുന്ന നിയമത്തിനെതിരേ പ്രതിപക്ഷം ശക്തമായ പ്രതിഷേധമാണ് ഉയര്‍ത്തുന്നത്. നിയമം പിന്‍വലിക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. ചൊവ്വാഴ്ച അഞ്ചു തവണയാണ് നിയമസഭ തടസ്സപ്പെട്ടത്.
നിയമം പോലീസിന് അമിതാധികാരം നല്‍കുമെന്നാണ് പ്രതിപക്ഷം വാദിക്കുന്നത്. നിയമം നിതീഷിന്റെ ഏകാധിപത്യത്തിന് കുടപിടിക്കുന്നതാണ് എന്നും എംഎല്‍എ മാരെ ചവുട്ടിയരച്ച് പോലീസ് സംരക്ഷണയോടെയാണ് ബില്ല് പാസ്സാക്കിയതെന്നും പറയുന്നു. നിയമസഭയ്ക്കുള്ളില നാടകീയ രംഗങ്ങളുടെ വീഡിയോയും പുറത്തുവിട്ടിട്ടുണ്ട്. സ്വന്തം ചേംബറില്‍ നിന്നു പുറത്തിറങ്ങാന്‍ പോലും എംഎല്‍എ മാരെ അനുവദിച്ചില്ല. വനിതാ എംഎല്‍എ മാരെ വനിതാ സുരക്ഷാ ഉദ്യോഗസ്ഥര്‍ നിയമസഭാ മന്ദിരത്തില്‍ നിന്നും പുറത്തിറക്കുകയും ചെയ്തിരുന്നു.






