
ലഖ്നൗ: മുസഫര്‍നഗര്‍ കലാപത്തില്‍ പ്രതികളായ 52 പേര്‍ക്കെതിരെയുള്ള കേസ് പിന്‍വലിക്കാന്‍ കോടതി അനുമതി നല്കി. 12 ബി.ജെ.പി. നേതാക്കളും ഇതില്‍പ്പെടുന്നുണ്ട്. യുപി മന്ത്രി സുരേഷ് റാണ, എംഎല്‍എ സംഗീത് സോം, മുന്‍ എംപി ഭര്‍തേന്ദു സിങ്, വിഎച്ച്പി നേതാവ് സാധ്വി പ്രാചി എന്നിവരുള്‍പ്പെടെയുള്ളവര്‍ക്കെതിരെയുള്ള കേസാണ് കോടതി പിന്‍വലിക്കാന്‍ അനുമതി നല്‍കിയത്. കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ സമീപിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ഇപ്പോള്‍ കേസ് പിന്‍വലിക്കാന്‍ ഉത്തരവായത്.
2013-ല്‍ ആണ് മുസാഖര് നഗറില്‍ കലാപമുണ്ടാകുന്നത്. കലാപത്തില്‍ വ്യാപക നാശനഷ്ടങ്ങളുണ്ടായി. 62 പേര്‍ക്ക് ജീവന്‍തന്നെ നഷ്ടമായി. 93 പേര്‍ക്ക് ഗിരിതര പരിക്കുകളേറ്റു. 5000-ഓളം പേര്‍ക്ക് കിടപ്പാടംവരെ നഷ്ടമാക്കിയ കലവാപമായിരുന്നു മുസാഖര് നഗറില്‍ അരങ്ങേറിയത്. കലാപത്തെ തുടര്‍ന്ന് വിവിധ വകുപ്പുകള്‍ ചുമത്തിയാണ് ഈ 52 പേര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തത്.






