ന്യൂഡൽഹി: ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കിയേക്കും. നെഞ്ചുവേദനയെ തുടർന്നു വെള്ളിയാഴ്ചയാണ് അദ്ദേഹത്തെ മിലിട്ടറി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
നിലവിൽ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് രാഷ്ട്രപതിഭവൻ വ്യക്തമാക്കി. ചൊവ്വാഴ്ച ശസ്ത്രക്രിയ നടത്തിയേക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
മിലിട്ടറി ആശുപത്രിയിൽ പ്രവേശിപ്പിച്ച രാഷ്ട്രപതിയെ ശനിയാഴ്ച എയിംസിലേക്ക് മാറ്റിയിരുന്നു. വിശദമായ പരിശോധനക്കുശേഷമാണ് ഡോക്ടർമാർ രാഷ്ട്രപതിക്ക് ശസ്ത്രക്രിയ നിർദേശിച്ചത്.

Comments