
പൂനെ: ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് മികച്ച തുടക്കം. 10 ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യ വിക്കറ്റ് നഷ്ടപ്പെടാതെ 67 റണ്‍സെന്ന നിലയിലാണ്. 40 റണ്‍സുമായി ശിഖര്‍ വാനും 24 റണ്‍സുമായി രോഹിത് ശര്‍മ്മയുമാണ് ക്രീസില്‍.
ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങ്ങിനയയ്ക്കുകയായിരുന്നു. ഓരോ മാറ്റങ്ങളുമായാണ് ഇരു ടീമുകളും നിര്‍ണായക മത്സരത്തിനിറങ്ങിയിരിക്കുന്നത്. ഇന്ത്യന്‍ ടീമില്‍ കുല്‍ദീപ് യാദവിന് പകരം പേസര്‍ ടി. നടരാജന് ഇടംപിടിച്ചു. ഇംഗ്ലണ്ട് ടീമില്‍ ടോം കുറാന് പകരം മാര്‍ക്ക് വുഡും ടീമിലെത്തി.
മൂന്ന് മത്സരങ്ങളുള്ള പരന്രയില് ഓരോ മത്സരം വീതം ജയിച്ച് ഇരു ടീമുകളും ഒപ്പത്തിനൊപ്പമാണ്. ഇന്ന് ജയിക്കുന്ന ടീം പരമ്പര സ്വന്തമാക്കും.






