മയൂർഭഞ്ജ് : വാഹന പരിശോധനയ്ക്കിടെ ഗർഭിണിയെ മൂന്ന് കിലോമീറ്റർ നടത്തിച്ചതിന് സബ് ഇൻസ്പെക്ടറെ സസ്പെൻസ് ചെയ്തു. ഒഡീഷയിലെ മയൂർഭഞ്ച് ജില്ലയിൽ ശരത് പൊലീസ് സ്റ്റേഷനിലെ ഓഫിസർ-ഇൻ-ചാർജ് (ഒഐസി) റീന ബക്സലിനെയാണ് ജില്ലാ പൊലീസ് സൂപ്രണ്ട് സസ്പെൻഡ് ചെയ്തത്.
ഗുരുബാരി എന്ന യുവതി ഭർത്താവിനൊപ്പം ബൈക്കിൽ പോകുമ്പോളാണ് പോലീസ് തടഞ്ഞു നിർത്തിയത്. ഗുരുബാരിക്ക് ഹെൽമെറ്റ് ഉണ്ടായിരുന്നില്ല. ആരോഗ്യസ്ഥിതി കാരണമാണ് ഭാര്യ ഹെൽമെറ്റ് ധരിക്കാത്തതെന്ന് ബിക്രം പറഞ്ഞെങ്കിലും ട്രാഫിക് നിയമം ലംഘിച്ചതിന് 500 രൂപ പിഴ ചുമത്തി.
തുടർന്ന് ഇരുവരും പിഴ അടയ്ക്കാൻ അടുത്തുള്ള പൊലീസ് സ്റ്റേഷനിലേക്ക് നടന്നു പോകേണ്ടി വന്നു. കടുത്ത വെയിലിൽ ഗർഭിണിയായ ഗുരുബാരിയും ബിക്രമിനൊപ്പം കാൽനടയായി യാത്ര ചെയ്തു. സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ റീന ബക്സലിനെ സസ്പെൻഡ് ചെയ്യുകയായിരുന്നു.

Comments